
മൊറേന: പുതിയ നോട്ടുകളിലെ പാകപ്പിഴകളും പ്രതിസന്ധികളും തീരുന്നില്ല. ഇപ്പോഴിതാ എടിഎമ്മില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ എസ്ബിഐ എടിഎമ്മില്‍ നിന്നാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ഇടപാടുകാരന് ലഭിച്ചത്.
ഗോവര്‍ധന്‍ ശര്‍മ്മ എന്നയാള്‍ക്കാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 500 രൂപ നോട്ടുകള്‍ ലഭിച്ചത്. ഇയാള്‍ പിന്നീട് എസ്ബിഐ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അച്ചടി പിശകാണെന്നായിരുന്നു വിശദീകരണം. ഇയാളുടെ കൈയിലിരുന്ന നോട്ട് ബാങ്ക് അധികൃതര്‍ മാറ്റി നല്‍കുകയും ചെയ്തിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഏപ്രില്‍ 25നും സംസ്ഥാനത്ത് ഇതുപോലൊരു സംഭവമുണ്ടായിരുന്നു. അന്ന് പക്ഷേ 2000 രൂപ നോട്ടിലായിരുന്നു പ്രശ്‌നം.