ഇന്റർനാഷണൽ ഡെസ്‌ക്
പയഗ്യോങ്: അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ നൂറ് അണുബോബ് നിർ്്മ്മിക്കാനൊരുങ്ങി ഉത്തര കൊറിയ. എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന അമേരിക്കയെയും, സഖ്യ രാഷ്ട്രങ്ങളെയും വീണ്ടും വീണ്ടും വെല്ലുവിളിച്ചാണ് ഉത്തരകൊറിയൻ പ്രസിഡന്റ് കിം വീണ്ടും ആണവ ബോംബ് നിർമ്മിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. അമേരിക്കൻ ഗവേഷക കേന്ദ്രം ഉത്തര കൊറിയയുടെ ആണവ മിസെയിൽ നിർമ്മാണത്തിൽ ആശങ്ക അറിയിച്ചു.
ഉത്തര കൊറിയയുടെ ഇത്തരത്തിലുള്ള ആയുധ സമാഹാരം ലോകത്തിന് വൻ ഭീഷണി ഉയർത്തുമെന്നും ഗവേഷക കേന്ദ്രം വെളിപ്പെടുത്തുന്നു.
ലോകം പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ യുറേനിയം, പ്ലൂട്ടോണിയം ഉത്തര കൊറിയയുടെ പക്കൽ ഉണ്ട്.യുറേനിയം, പ്ലൂട്ടോണിയം ഉപയോഗിച്ചുകൊണ്ടുള്ള അഞ്ച് ആണവ മിസൈലുകളാണ് ഉത്തര കൊറിയ ഇതുവരെ പരീക്ഷിച്ചത്.
ലോകത്തിന്റെ എതിർപ്പുകളെ അവഗണിച്ച് ആറാമത് ആണവ പരീക്ഷണത്തിന് മുതിർന്നേക്കാമെന്നും ഗവേഷക കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു.