
റായിഗഡ്: ശൗചാലയം നിര്‍മിച്ചുനല്‍കണമെങ്കില്‍ തനിക്ക് വഴങ്ങിത്തരണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി മുപ്പത്തിരണ്ടുകാരി. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. എന്നാല്‍ പിന്നീട് നിര്‍മാണം നിയമവിരുദ്ധമെന്നുകാട്ടി റായിഗഡ് കോര്‍പ്പറേഷന്‍ സബ് എന്‍ജിനീയര്‍ ഐ.പി. സാരഥി പണി തടസപ്പെടുത്തുകയായിരുന്നു. നിര്‍മാണത്തിനുള്ള തടസം മാറ്റണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ഉദ്യോഗസ്ഥന്‍ ഫോണിലൂടെ ആവശ്യപ്പെട്ടതായി യുവതി പരാതി നല്‍കി. പരാതിയില്‍ റായിഗഡ് കോര്‍പ്പറേഷന്‍ സബ് എന്‍ജിനീയര്‍ ഐ.പി. സാരഥിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി റായിഗഡ് പൊലീസ് അറിയിച്ചു.
Tags: toilet