ടോക്കിയോ: സ്ത്രികൾക്ക് പ്രവേശനം നിയന്ത്രമണമുള്ള ജപ്പാനിലെ ഒക്കിനോഷിമ ദ്വീപിന് യുനെസ്കോ പൈതൃക പദവി. പോളണ്ടിൽ നടന്ന ക്രക്കോലിൽ നടന്ന യുനെസ്കോയുടെ വാർഷിക സമ്മേളനത്തിലാണ് ഒക്കിനോഷിമ ദ്വീപിന് പൈത്യക പ്രഖ്യാപിച്ചത്. ഇന്ത്യയിലെ അഹമ്മദാബാദിനു ഈ പദവി ലഭിച്ചിട്ടുണ്ട്.
ശക്തമായ ശുദ്ധീ പാലിച്ചാൽ മാത്രമേ ഇ ദ്വീപിൽ പുരുഷൻമാർക്കും പ്രവേശനം ലഭിക്കുകയുള്ളു. പരമ്പരാഗത ഷിന്‍റോ മതവിശ്വാസം പിന്തുടരുന്നതിനാലാണ് സ്ത്രീകൾക്ക് ഇവിടെ പ്രവേശനമില്ലാത്തത്. പവിത്ര ദ്വീപിൽ പുരുഷൻമാർക്ക് പ്രവേശിക്കണമെങ്കിൽ പൂർണ്ണ നഗ്നനാകണം. ശുദ്ധി വരുത്താൻ കടലിൽ കുളിച്ചിട്ട് വേണം ഇവർ ദ്വീപിൽ പ്രവേശിക്കുവാൻ. കൂടാതെ കടുത്ത ശുദ്ധീകരണ ചടങ്ങുകൾ കഴിഞ്ഞു മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടാതെ അവിടെ ചെന്ന് മടങ്ങിയെത്തിയാൽ കണ്ട കാര്യം ആരോടും പങ്കുവെയ്ക്കാൻ പാടില്ലെന്നും നിബന്ധനയുണ്ട്.
ഷിന്‍റോ മതത്തിന്‍റെ ആചാര പ്രകാരം ആർത്തവകാലം അശ്രുദ്ധിയാണ്. അതു കൊണ്ടാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ദേവലയത്തിന്‍റെ ചുമതലയുള്ള ഒരാൾ മാത്രമാണ് പവിത്ര ദ്വീപിലെ അന്തോവാസി. ജപ്പാനിലെ ഒക്കിനോഷിമ ദ്വീപിൽ വളരെ കുറച്ചു പേർക്കു മാത്രമാണ് പ്രവേശനനുമതിയുള്ളത്. പ്രതിവര്‍ഷം 200 പേർക്ക് പ്രത്യേക പ്രവേശനം അനുവദിക്കുന്നത്. എന്നാൽ ദ്വീപിലേക്ക് പെതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ പാടില്ലെന്ന് ആരോപിച്ച് ചില പുരോഗിതൻമാർ രംഗത്തു വന്നിരുന്നു.
തെക്കു പടഞ്ഞാറൻ ദ്വീപായ ക്യൂഷുവിനും കൊറിയൻ പെൻസുലക്കും മധ്യ ഭാഗത്തിൽ സ്ഥിതി ചെയ്യുന്ന ദ്ലീപാണ് ഒക്കിനോഷിമ.
ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപായ ക്യുഷുവിനും കൊറിയൻ പെൻസുലയ്ക്കും മധ്യഭാഗത്തിൽ സ്ഥിതി ചെയ്യുന്ന 700 ചരുരശ്ര മീർ വിസ്തൃയാണ് ഒക്കിനോഷിമ ദ്വീപിനുള്ളത്.