70 കാരിയായ വൃദ്ധതാമസിക്കുന്നതും പാചകം ചെയ്യുന്നതും വീടിന്റെ ശൗചാലയത്തില്‍

വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളോടുള്ള ചില മക്കളുടെ പെരുമാറ്റം പലപ്പോഴും വളരെയേറെ വേദന നല്‍കാറുണ്ട്. മക്കളുടെ കരുണയില്ലാത്ത പെരുമാറ്റം മൂലം മദ്ധ്യപ്രദേശിലെ ബരേയ ഗ്രാമത്തില്‍ 70 കാരി ഒരു വര്‍ഷമായി താമസിക്കുന്നതും പാചകം ചെയ്യുന്നതും സ്വന്തം വീടിന്റെ ശൗചാലയത്തിലാണ്. മൂന്ന് മക്കളുടെ അമ്മയായ വൃദ്ധയ്ക്കാണ് സ്വന്തം വീടിന്റെ ശൗചലായത്തില്‍ അഭയം തേടേണ്ടി വന്നതെന്നത് ആരെയും വേദനിപ്പിക്കും. മരുമകളുമായി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. തുടര്‍ന്ന് മൂന്ന് മക്കളുടെ അമ്മയായ തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നാണ് വൃദ്ധ പറയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ അധികൃതര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ വിവരം അറിയിച്ചിരിക്കുകയാണ്.

Top