ചൈനയിലെ ഒരു വൃദ്ധയുടെ കാണിക്ക മുടക്കിയത് ഒരു വിമാനത്തിന്റെ യാത്രയാണ്. കാരണം വിമാനത്തിന്‍റെ എഞ്ചിനകത്തായിരുന്നു വൃദ്ധയുടെ കാണിക്ക. കഴിഞ്ഞ ദിവസം ഈസ്റ്റേണ്‍ ചൈനയിലാണ് സംഭവം. ചൈനയിലെ ലക്കി എയറില്‍ യാത്ര ചെയ്യാനെത്തിയ 76 കാരിയാണു വിമാന എന്‍ജിനില്‍ കാണിക്ക നിക്ഷേപിച്ചത്. എഞ്ചിനകത്തേക്ക് വൃദ്ധ നാണയങ്ങല്‍ നിക്ഷേപിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സഹയാത്രികര്‍ വിമാന ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാണയത്തുട്ടുകള്‍ വിമാന എന്‍ജിന്‍റെ പുറത്ത് നിന്ന് കിട്ടിയെങ്കിലും എത്ര നാണയങ്ങള്‍ കാണിക്കയിട്ടു എന്ന് കൃത്യമായി വൃദ്ധക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ചെക്കിങ്ങുകള്‍ കഴിഞ്ഞതിനു ശേഷം പിറ്റേ ദിവസമാണ് വിമാനം പറന്നത്. തുടര്‍ന്ന് പൊലീസ് വൃദ്ധയെ അറസ്റ്റ് ചെയ്‍തു. അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് താന്‍ നാണയങ്ങള്‍ എന്‍ജിനിലിട്ടതെന്നാണ് വൃദ്ധ പറഞ്ഞതെന്നു ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടമുണ്ടാകാതിരിക്കാന്‍ വിമാന എഞ്ചിനില്‍ വൃദ്ധ കാണിക്കയിട്ടു; പിന്നെ സംഭവിച്ചത്…
Tags: old lady china