ചുറ്റിലും സുന്ദരിമാരായ മോഡലുകള്‍; എല്ലാ ദിവസവും പാര്‍ട്ടികള്‍; ആഡംബരത്തിന്‍റെ അവസാന വാക്കായി 50 വയസ്സുകാരന്‍

ചുറ്റിലും സുന്ദരിമാരായ മോഡലുകള്‍. എല്ലാ ദിവസവും ഗംഭീര പാര്‍ട്ടികള്‍ ഹോട്ടലുകളിലെ താമസം ഇങ്ങനെ ആഡംബരത്തിന്റെ അവസാന വാക്കാണ് ഈ 50 വയസ്സുകാരന്‍. ഇറ്റലിക്കാരനായ കോടിശ്വരന്‍ ഗിയാന്‍ലുക്ക വാചിയാണ് തന്റെ ഈ ആഡംബര പൂര്‍ണ്ണമായ ജീവിതത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടുന്നത്.തന്റെ സ്വപ്‌ന സമാനമായ ജീവിതത്തിലെ അസുലഭമായ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ട് തന്റെ ആരാധകരെ കൊതിപ്പിക്കാനും ഈ 50 കാരന് മടിയില്ല. ലക്ഷക്കണക്കിന് കമന്റുകളും ലൈക്കുകളുമാണ് ഇദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ലഭിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളില്‍ 11 മില്ല്യണ്‍ പേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്.ഇതില്‍ 88 ശതമാനം പേരും 18 നും 40 നും വയസ്സിന് ഇടയിലുള്ള യുവതികളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. വസ്ത്ര ധാരണത്തില്‍ അതീവ തല്‍പ്പരനായ ഇദ്ദേഹം സ്വന്തം ട്രെന്‍ഡുകള്‍ അരാധകരെ അറിയിക്കാന്‍ ‘എഞ്ചോയ്’ എന്ന പേരില്‍ ഒരു ഫാഷന്‍ ബ്രാന്‍ഡും നടത്തുന്നുണ്ട്. ഗിയാന്‍ലുക്ക വാചിയ്ക്ക് പാരമ്പര്യമായി തന്നെ ഇന്‍ഡസ്ട്രിയില്‍ പാക്കേജിംഗിന്റെയും മരുന്നുകളുടെയും ബിസിനസ്സ് ഉണ്ട്.വാചിയുടെ ബന്ധുക്കളാണ് ഇപ്പോള്‍ ഈ ബിസിനസ്സുകള്‍ നോക്കി നടത്തുന്നത്. മാസം തോറും ഇതിന്റെ കൃത്യമായ ലാഭ വിഹിതം വാചിയുടെ അക്കൗണ്ടിലെത്തും. 45 വയസ്സിന് ശേഷമാണ് അദ്ദേഹം ബിസിനസ്സ് ഉപേക്ഷിച്ച് തന്‍െ ജീവിതം ഇത്തരത്തില്‍ അടിച്ച് പൊളിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചത്.

Top