ലോകത്തെ ഏറ്റവും പ്രായമേറിയ മനുഷ്യൻ ചിലിയന്‍ പൗരനായ സെലിനോ വില്ലന്യൂവ ജരാമില്ലോയാണെന്ന് അവകാശവാദം. ചിലെ അധികൃതരുടെ തിരിച്ചറിയൽ രേഖ പ്രകാരം ജരാമില്ലോ മുത്തച്ഛൻ പ്രായം 121 ആണ്. ഗിന്നസ് റിക്കാർഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയായ ജപ്പാൻകാരി നാബി താജിമയെക്കാൾ നാലു വയസ് കൂടുതലാണ് ജരാമില്ലോ മുത്തച്ഛന്റെ പ്രായം. 1896 ജൂലൈ 25നാണ് ജരാമില്ലോയുടെ ജനനമെന്നാണ് തിരിച്ചറിയൽ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിമിരം ബാധിച്ചു കാഴ്ച 90 ശതമാനം നഷ്ടപ്പെട്ട മുത്തച്ഛൻ മാർത്ത റമീറെസ് എന്ന വനിതയുടെ സംരക്ഷണയിലാണ് ഇപ്പോൾ കഴിയുന്നത്. അവിവാഹിതനായ ജരാമില്ലോയുടെ 115-ാം പിറന്നാൾ ദിനത്തിൽ ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറയും മന്ത്രി ജോവാക്വിൻ ലാവിനും വൽഡീവിലെത്തി സമ്മാനങ്ങൾ നൽകിയിരുന്നു.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ചിലിയിൽ
Tags: oldest man in chile