ബംഗാളില്‍ ബിജെപിയെ നേരിടാന്‍ സിപിമ്മും കോണ്‍ഗ്രസും ധാരണയില്‍ മത്സരിക്കും

കൊല്‍ക്കത്ത: ലോക്സഭാതിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയായി. കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ ഇടതുമുന്നണിയും സിപിഎമ്മിന്റെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.

ഇവയടക്കം ആറുസീറ്റുകളില്‍ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിക്കില്ല. ഇതിന് സിപിഎം കേന്ദ്രകമ്മിറ്റി അനുമതി നല്‍കി. ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റുകള്‍ പങ്കുവെക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി തീരുമാനം കാത്തിരിക്കുകയായിരുന്നു ബംഗാള്‍ നേതൃത്വവും. സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസുമായി വിട്ടു വീഴ്ച വേണ്ടെന്നാണ് കേന്ദ്ര കമ്മിറ്റിയിലെ പൊതു വികാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ മുര്‍ഷിദാബാദ്, റായിഗഞ്ച് ഉള്‍പ്പടെ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതോടെയാണ് ധാരണ വഴിമുട്ടിയിരുന്നത്. ഏതായാലും സിപിഎം കേന്ദ്ര കമ്മിറ്റി കൂടിയതോടെ ആശങ്കകള്‍ നീങ്ങി.

Top