ബിജു കല്ലുമല
ദമ്മാം . മുന്‍ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ശ്രീ .ഉമ്മന്‍ചാണ്ടിയും ,മുന്പ്രവാസികാര്യ വകുപ്പ് മന്ത്രി കെ സി .ജോസഫും മേയ് പത്തൊന്‍പത് വെള്ളിയാഴ്ച ദമ്മാമില്‍ എത്തും , ഓ ഐ സി സി സൗദി ദേശീയ കമ്മറ്റി യുടെ പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടിയാണ് സൗദി ദേശീയ കമ്മറ്റി യുടെ ക്ഷണം സ്വീകരിച്ചാണ് കോണ്ഗ്രസ് നേതാക്കള്‍ ദമ്മാമില്‍ എത്തുന്നത് ,
പതിനെട്ടിന് റിയാദില്‍ എത്തുന്ന നേതാക്കള്‍ പത്തൊന്പതിനു ദമ്മാമില്‍ നടക്കുന്ന ഓ ഐ സി സി നാഷണല്‍ കമ്മറ്റി പരിപാടികള്‍ക്ക് ശേഷം ജിദ്ദയിലേക്ക് പോകും അവിടെ നിന്നും ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും , പ്രവിശ്യില്‍ എത്തുന്ന നേതാക്കള്‍ക്ക് ഉജ്ജലമായ വരവേല്‍പ്പ് നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് ഓ ഐ സി സി സൗദി നാഷണല്‍ കമ്മറ്റിയും ദമ്മാം റീജിണല്‍ കമ്മറ്റിയും ഇതിനായി വിശാലമായ സ്വാഗത സംഘ വും വിവിധ സബ് കമ്മറ്റികളും രൂപികരിച്ചു