
ലോസ് ആഞ്ചലീസ് : ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരം നേടി ലിയനാര്‍ഡോ ഡി കാപ്രിയോ. റെവനന്റിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. നാലു തവണ ലിയനാര്‍ഡോയ്ക്ക് നോമിനേഷന് ലഭിച്ചിരുന്നു. റൂം എന്ന ചിത്രത്തിലൂടെ മികച്ച നടിയായി ബ്രി ലാര്സണ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്കാരം റെവനന്റ് എന്ന സിനിമയിലൂടെ അലെഹാന്ദ്രോ ജി ഇന്യാരിറ്റു സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്യാരിറ്റു ഓസ്കര് സ്വന്തമാക്കുന്നത്. മികച്ച സിനിമയായി സ്പോട്ട് ലൈറ്റും തിരഞ്ഞെടുക്കപ്പെട്ടു.
സ്പോട്ട് ലൈറ്റിനാണ് ആദ്യ അവാര്‍ഡ് ലഭിച്ചത്. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള അവാര്‍ഡ് ആണ് സ്പോട്ട് ലൈറ്റ് സ്വന്തമാക്കിയത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ദ ബിഗ് ഷോട്ട് എന്ന ചിത്രത്തിന് ലഭിച്ചു. ഇന്ത്യന്‍ വംശജനായ ആസിഫ് കപാഡിയയ്ക്ക് ഓസ്കര്. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കര് ലഭിച്ച എമി സംവിധാനം ചെയ്തത് ആസിഫ് കപാഡിയ ആണ്. ഗായിക എമി വൈന്‍ഹൗസിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്റിറി ഒരുക്കിയിരിക്കുന്നത്.
മികച്ച സഹ നടിക്കുള്ള പുരസ്കാരം അലീഷ്യ വികാന്‍ഡര്‍ നേടി.ദ ഡാനിഷ് ഗേള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അലീഷ്യയ്ക്ക് പുരസ്കാരം ലഭിച്ചത്.അലീഷ്യയുടെ ആദ്യ ഓസ്കര് നേട്ടമാണിത്.
മികച്ച സഹനടന്‍ മാര്‍ക്ക് റൈലന്‍സ്( ബ്രിഡ്ജ് ഓഫ് സ്പൈസസ്)
മികച്ച ഛായാഗ്രഹണം ഇമ്മാനുവന് ലുബന്‍സ്കി (ദ റവനന്റ്,)
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ജെന്നി ബേവന് (മാഡ് മാക്സ്: ഫ്യൂരി റോഡ്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ മാഡ് മാക്സ്: ഫ്യൂരി റോഡ്
മികച്ച ചമയം മാഡ് മാക്സ് ഫ്യൂരി റോഡ്
മികച്ച ചിത്രസംയോജനം മാര്‍ഗറ്റ് സക്സല്‍( മാഡ് മാക്സ്)
മികച്ച ശബ്ദ ലേഖനം മാഡ് മാക്സ്
മികച്ച ശബ്ദ മിശ്രണം ക്രിസ് ജെന്കിന്ഡസ് (മാഡ് മാക്സ്)
വിഷ്വല്‍ ഇഫക്ട് എക്സ് മെഷീന
മികച്ച ഡോക്യുമെന്ററി എമി