മുപ്പത്തിയഞ്ച് വയസിനിടെ പാകിസ്താന്‍ പൗരന്‍ കൊന്നുതള്ളിയത് 70 പേരെ. ക്വട്ടേഷന്‍ സ്വീകരിച്ചാണ് ഇത്രയും കൊലപാതകങ്ങള്‍ നടത്തിയത്. ഒടുവില്‍ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യുവാവിനെ പോലീസ് തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഇയാള്‍ രാജ്യം വിട്ടിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്രത്തലത്തില്‍ പ്രതിയെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഇന്റര്‍പോളിന്റെ സഹായം തേടി. പാകിസ്താന്‍ പോലീസിന് പിന്നീട് ഫോണ്‍വിളി വന്നത് യൂറോപ്യന്‍ രാജ്യമായ ഹംഗറിയില്‍ നിന്ന്. ഓസ്ട്രിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിനെ കുടിയേറ്റക്കാര്‍ക്കിടയില്‍ നിന്ന് ബുഡാപെസ്റ്റ് പോലീസ് പൊക്കിയത്. ഇത്രയും കൊപതാകങ്ങള്‍ നടത്തിയ യുവാവിനെ പോലീസും മാധ്യമങ്ങളും വിളിക്കുന്നത് പാകിസ്താനി കശാപ്പുകാരന്‍ എന്നാണ്. ഹംഗറിയുടെ തെക്കന്‍ അതിര്‍ത്തിയില്‍ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളെ എങ്ങനെയാണ് പോലീസ് തിരിച്ചറിഞ്ഞത് എന്ന കാര്യം വ്യക്തമല്ല. പാകിസ്താനി കശാപ്പുകാരനെ കുടിയേറ്റക്കാര്‍ക്കിടയില്‍ നിന്ന് പിടികൂടി എന്നു മാത്രമാണ് ബാക്‌സ് കിസ്‌കുന്‍ കൗണ്ടി പോലീസ് അറിയിച്ചത്. ഇയാള്‍ ഷാര്‍പ്പ് ഷൂട്ടറാണെന്ന് പോലീസ് പറയുന്നു. 70 പേരെയും വെടിവച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ഓസ്ട്രിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്കൊപ്പം ഇയാളും ചേരുകയായിരുന്നു. ക്രൊയേഷ്യ, സെര്‍ബിയ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഹംഗറിയുടെ അതിര്‍ത്തിയില്‍ നിന്ന് 175 കിലോ മീറ്റര്‍ അകലെ വച്ചാണ് പ്രതിയെ പിടിച്ചതെന്ന് ഓസ്ട്രിയന്‍ ഫെഡറല്‍ ക്രിമിനല്‍ ബ്യൂറോയും അറിയിച്ചു.
35 വയസിനിടെ കൊന്നത് 70 പേരെ…. കശാപ്പുകാരന്‍ എന്ന് വിളിപേര്
Tags: pakistani arrested