പാലക്കാട്: പല്ലശ്ശനയില്‍ വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് .പ്രതിയായ സുഭാഷിനെ ഉടന്‍ അറസ്റ്റ് ചെയ്യും.വധൂവരന്‍മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.ആചാരമെന്ന പേരില്‍ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഒടുവില്‍ വനിതാകമ്മീഷന്‍ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്.
പല്ലശ്ശനയിലെ സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്‌ലയ്ക്കുമാണ് വിവാഹ ദിനം തന്നെ ബന്ധുവിന്റെ വക തലയ്ക്ക് ഇടികിട്ടിയത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്‌ലയുടെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു. പഴമക്കാരുടെ ആചാര തുടര്‍ച്ചയെന്ന പേരിലാണ് ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാല്‍ അങ്ങിനെയൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശ്ശനക്കാര്‍ തന്നെ പറയുന്നു.