ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ നടത്തിപ്പില്‍ വന്‍ പ്രതിസന്ധി. 3000 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന് ഗുജറാത്തി പത്രത്തിന്റെ റിപ്പോര്‍ട്ട്.കൂടാതെ കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിമക്ക് ചുറ്റും മനുഷ്യചങ്ങല തീര്‍ത്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്‌ഡേറ്റര്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും ശമ്പളം കൊടുക്കാത്തത്.
പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള സ്ത്രീകളും പുരുഷന്മാരുമായ സെക്യൂരിറ്റി ജീവനക്കാര്‍, പൂന്തോട്ട ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ലിഫ്റ്റ് ജീവനക്കാര്‍, ടിക്കറ്റ് ചെക്കര്‍മാര്‍ എന്നിവരാണ് സമരത്തിലുള്ളത്.2013 ഒക്ടോബര്‍ 31ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് പ്രതിമയ്ക്ക് തറക്കല്ലിട്ടത്.
പിന്നീട് കൃത്യം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2018ല്‍, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായിരുന്ന ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയോടനുബന്ധിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ കൂടാതെ ഒരു സന്ദര്‍ശക കേന്ദ്രം, സംഗ്രഹാലയം, സ്മാരക ഉദ്യാനം, കണ്‍ വെന്‍ഷന്‍ സെന്റര്‍, ലേസര്‍ ഷോ തുടങ്ങിയ മറ്റു പദ്ധതികളും വിഭാവനം ചെതിട്ടുണ്ട്.