വാഷിങ്ടന്‍: പാക്കിസ്ഥാനെ ഭീകരര്‍ക്കു പിന്തുണ നല്‍കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ നടത്തിയ ഒപ്പുശേഖരണം റെക്കോര്‍ഡില്‍. അവസാനവട്ട പരിശോധനയില്‍ 50,000 ത്തിലധികം പേര്‍ പുതുതായി ഒപ്പിട്ടതായി കണ്ടെത്തി. ഇതോടെ 6,65,769 ഒപ്പുകളാണ് ലഭിച്ചിരിക്കുന്നത്.
വൈറ്റ് ഹൗസ് പെറ്റീഷന്‍ എന്നറിയപ്പെടുന്ന ഹര്‍ജിയില്‍ ഇതാദ്യമായാണ് ഇത്രയധികം ഒപ്പുകള്‍ ലഭിക്കുന്നത്. ഹര്‍ജിക്കു മറുപടി ലഭിക്കാന്‍ വേണ്ടത് ഒരു ലക്ഷം ഒപ്പാണ്. ആര്‍.ജി. എന്ന ഇനിഷ്യലില്‍ അറിയപ്പെടുന്നയാള്‍ കഴിഞ്ഞ 21നാണ് ഈ പ്രചാരണ പരിപാടി ആരംഭിച്ചത്. ഒപ്പുകള്‍ അഞ്ചു ലക്ഷം കടന്നതിനു പിന്നാലെ ഹര്‍ജി സ്വീകരിച്ച് ഒപ്പുശേഖരണം അവസാനിപ്പിച്ചിരുന്നു. അവസാനവട്ട എണ്ണലിലാണ് ഒപ്പുകള്‍ കൂടുതലായി കണ്ടെത്തിയത്. രണ്ടു മാസത്തിനകം യുഎസ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കുമെന്നാണു പ്രതീക്ഷ. എച്ച് ആര്‍ 6069 എന്ന് അറിയപ്പെടുന്ന ബില്ലിന്റെ പശ്ചാത്തലത്തിലാണ് ഒപ്പുശേഖരണം നടത്തിയത്.
അമേരിക്കയിലെ ഇന്ത്യക്കാരാണ് യുഎസില്‍ ഓണ്‍ലൈന്‍ ഒപ്പുശേഖരണം നടത്തിയത്. വൈറ്റ് ഹൗസ് പെറ്റീഷന്‍ എന്നറിയപ്പെടുന്ന പരാതി ജനപിന്തുണയുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ടു.വൈറ്റ് ഹൗസ് പെറ്റീഷന്‍ എന്നാണ് ഓണ്‍ലൈന്‍ പരാതി അറിയപ്പെടുന്നത്. പാകിസ്താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം എന്ന് തീരുമാനമെടുക്കണമെന്ന് ഞങ്ങള്‍ ജനങ്ങള്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. ഇതാണ് പരാതിയുടെ ഉള്ളടക്കം. തിങ്കളാഴ്ച വരെ 6,13,830 പേരായിരുന്നു പരാതിയെ പിന്തുണച്ചത്. ഇത് ചൊവ്വാഴ്ച ഉച്ചയായപ്പോഴേക്കും 6,65,769 ആയി ഉയര്‍ന്നു. അതായത്. അവസാന ഘട്ടത്തില്‍ 51,939 പേരാണ് അധികമായി പരാതിയെ പിന്തുണച്ചത്.വൈറ്റ് ഹൗസ് പെറ്റീഷന്‍ നടപടിക്രമം അനുസരിച്ച് ഒരുലക്ഷം പേര്‍ പിന്തുണച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രതികരിക്കും. പരാതി തുടങ്ങി 60 ദിവസത്തിനുള്ളിലാണ് വൈറ്റ് ഹൗസ് പ്രതികരിക്കുന്നത്.
വൈറ്റ് ഹൗസ് പെറ്റീഷനില്‍ ഇതാദ്യമായാണ് ഒരു പരാതിയില്‍ ഇത്രയുംപേര്‍ പിന്തുണയ്ക്കുന്നത്. 3,50,000 പേര്‍ ഒപ്പിട്ട പരാതിയാണ് ഇതുവരെയുള്ള റെക്കോഡ്.പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ നേരത്തെ ബില്‍ അവതരിപ്പിച്ചിരുന്നു. ടെഡ് പോ, ഡാന റോഹ്‌റബച്ചര്‍ എന്നിവരാണ് ബില്‍ കൊണ്ടുവന്നത്. ഇതിന് പിന്നാലെ സെപ്തംബര്‍ 21നാണ് ആര്‍ജി എന്ന ഇനിഷ്യലില്‍ ഒരാള്‍ പരാതിയുമായി എത്തിയത്.ഒപ്പുകള്‍ അഞ്ചു ലക്ഷം കടന്നതിനു പിന്നാലെ ഹര്‍ജി സ്വീകരിച്ച് ഒപ്പുശേഖരണം അവസാനിപ്പിച്ചിരുന്നു. അവസാനവട്ട എണ്ണലിലാണ് ഒപ്പുകള്‍ കൂടുതലായി കണ്ടെത്തിയത്. രണ്ടു മാസത്തിനകം യുഎസ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കുമെന്നാണു പ്രതീക്ഷ. എച്ച്ആര്‍ 6069 എന്ന് അറിയപ്പെടുന്ന ബില്ലിന്റെ പശ്ചാത്തലത്തിലാണ് ഒപ്പുശേഖരണം നടത്തിയത്.പരാതിയിന്മേല്‍ ഇതുവരെ ഒരു വിശദീകരണവും വൈറ്റ് ഹൗസ് നല്‍കിയിട്ടില്ല. ഓരോ ഒപ്പുകളുടെയും ആധികാരികത പരിശോധിച്ച ശേഷമാണ് അംഗീകാരം നല്‍കുന്നത്. അതേസമയം, ഇന്ത്യ പാക് സംഘര്‍ഷത്തില്‍ യുഎസ് സര്‍ക്കാരിന്റെ പ്രതികരണം തേടി പാകിസ്താനും ഓണ്‍ലൈന്‍ പരാതി നല്‍കിയിട്ടുണ്ട്. പാകിസ്താന്‍റെ പരാതിയില്‍ 64,000 ഒപ്പ് മാത്രമാണ് ലഭിച്ചത്