സാങ്കേതിക വിദ്യയുടെ വളർച്ചയിൽ പെട്രോളിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും ഇതോടെ പെട്രോൾ വില കുറയുമെന്നുമാണ് പ്രമുഖ അമേരിക്കൻ ഗവേഷകന്‍ ടോണി സെബയുടെ കണ്ടെത്തല്‍.
2020 – 2021 കാലയളവിൽ എണ്ണയുടെ ഉപയോഗം അതിന്റെ പരമാവധിയിൽ എത്തും. എന്നാൽ തുടർന്നുള്ള പത്ത് വർഷത്തിനുള്ളിൽ ഇത് 100 മില്യൻ ബാരലായി കുറയും.
ഇതോടെ എണ്ണവില ബാരലിന് 25 ഡോളറായി കുറയുമെന്നും ടോണി സെബ പറയുന്നു.
ലോകത്ത് ജല, താപ വൈദ്യുതി ഉത്പാദനം കുറയുമെന്നും സോളാര്‍ വൈദ്യുതിയിലേക്ക് തിരിയുമെന്ന് വളരെ നേരത്തേ പ്രവചിച്ചയാളാണ് ടോണി സെബ.
ഇദ്ദേഹത്തിന്റെ പ്രവചന സമയത്ത് സോളർ വൈദ്യുതി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു.
സോളാര്ർ പ്ലാന്റുകൾക്ക് ഇന്നത്തേതിന്റെ ഇരട്ടി വിലയുമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പ്രവചനം സത്യമായി. ലോകത്ത് സോളാർ വൈദ്യുതി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടി.
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ഡ്രൈവ് കാറുകള്‍ വിപണി കീഴടക്കുന്നതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 25 ഡോളറായി കുറയുമെന്നാണ് സെബയുടെ വിലയിരുത്തല്‍.
എന്നാൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ ആളുകൾ ഉപേക്ഷിക്കും എന്നല്ല. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതോതെ ആളുകൾ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന അവസ്ഥക്ക് കുറവുണ്ടാകുമെന്ന് ടോണി സെബ പറയുന്നു.
2030ഓടെ ലോകത്തെ 95 ശതമാനം പേരും സ്വകാര്യ കാറുകള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറുമെന്നും സെബ പ്രവചിച്ചിട്ടുണ്ട്.