ഫിലിപ്പീന്‍സിലെ ഒക്കിനാവ ദ്വീപിനു സമീപം ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി. ഇന്തോനേഷ്യയില്‍ നിന്നും ചൈനയിലേക്കു പോകുകയായിരുന്ന ചരക്കു കപ്പലാണ് പെസഫിക് സമുദ്രത്തില്‍ അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ 26 ജീവനക്കാരില്‍ 15 പേരെ രക്ഷപ്പെടുത്തിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു കപ്പിലെ ജീവനക്കാരാണ് 15 പേരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കപ്പല്‍ പൂര്‍ണമായും മുങ്ങിയതിനാല്‍ ബാക്കി 11 പേരെ രക്ഷപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല.
Tags: phillipians ship