
മലയാളത്തില്‍ മറ്റൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമ കൂടി വരുന്നു. നവാഗതനായ തന്‍സീര്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘ജനാധിപന്‍’ ആണ് ആ ചിത്രം. ഹരീഷ് പേരടിയാണ് നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ആദ്യമായാണ് ഹരീഷ് പേരടി നായക വേഷത്തിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ കണ്ണൂര്‍ വിശ്വനായാണ് ഹരീഷ് പേരടി ചിത്രത്തിലെത്തുന്നത്.
ഒരു മുഖ്യമന്ത്രിയുടെ ജീവിതമാണ് ഈ സിനിമയിലൂടെ പ്രതിപാദിക്കാന്‍ ശ്രമിക്കുന്നത് എന്ന് സംവിധായകന്‍ തന്‍സീര്‍ പറഞ്ഞു. സംഭാഷങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ‘ജനാധിപന്‍’ എന്നും തന്‍സീര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയുളളതാണ് ‘ജനനായകന്‍’. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം കടന്നു പോകുന്ന പല തരത്തിലുള്ള സംഘര്‍ഷങ്ങളും അവതരിപ്പിക്കാനാണ് ചിത്രം ശ്രമിക്കുന്നത്. അത് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. എന്നാല്‍, അടുത്ത കാലത്ത് കേരളത്തില്‍ സംഭവിച്ച പല വിവാദ വിഷയങ്ങളും കഥയില്‍ കടന്നു വരുന്നുമുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ഒരു കൊലപാതകത്തിന്റെ വേരുകള്‍ തേടി കേരളത്തില്‍ എത്തുന്ന രഹസ്യാന്വേഷണ വിഭാഗത്തെ ഞെട്ടിച്ചു കൊണ്ട് നടക്കുന്ന സ്‌ഫോടനങ്ങളും കലാപങ്ങളും. ആ അന്വേഷണം അപ്രതീക്ഷിതമായ ഒരിടത്തേക്ക് ചെന്നെത്തുന്നതാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
ഒരു ഐഡിയല്‍ മുഖ്യമന്ത്രി എങ്ങനെയിരിക്കണം എന്ന് പറയാനുള്ള ശ്രമം കൂടിയാണ് തന്റെ ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. മുഖ്യമന്ത്രിയായി എത്തുന്ന കഥാപാത്രം കേരളത്തിന്റെ വികസനത്തിനായുള്ള എട്ടു നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട് സിനിമയില്‍. ഒരു മുഖ്യമന്ത്രിയുടെ ജീവിതം ഇത്ര അടുത്ത് നിന്ന് പകര്‍ത്തിയ മറ്റൊരു ഇന്ത്യന്‍ സിനിമ ഉണ്ടാവില്ല എന്ന് സംവിധായകന്‍ അടിവരയിടുന്നു.
മുഖ്യമന്ത്രി എന്നൊരു കഥാപാത്രത്തെ വിശേഷിപ്പിക്കുമ്പോള്‍ കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ പേര് പ്രേക്ഷകരുടെ മനസ്സിലേക്ക് വരുന്നത് സ്വാഭാവികമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
‘ഒരു ഇമേജ് നമ്മുടെ മനസ്സില്‍ ഉണ്ട്. അപ്പോള്‍ അതിലേക്ക് റെഫെറന്‍സ് പോകുന്നത് സ്വാഭാവികമല്ലേ? മാത്രമല്ല, ഹരീഷ് പെരടി ഇതിനു മുന്‍പ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചിത്രത്തില്‍ സി പി എം പാര്‍ട്ടി സെക്രട്ടറിയുടെ വേഷം ചെയ്തിട്ടുണ്ട്. ആ വേഷത്തില്‍ അദ്ദേഹത്തിന് പിണറായി വിജയനുമായി സാമ്യമുണ്ട് എന്ന് അന്നും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.