എകെ ശശീന്ദ്രൻ ഫോൺ ട്രാപ്പ് കേസിൽ ദുരൂഹത വർധിക്കുന്നു.വീണ്ടും മന്ത്രിയുടെ രാജിലേക്ക കാര്യങ്ങൾ പോകുമോ ? മന്ത്രി എകെ ശശീന്ദ്രൻ ഫോൺകെണി കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മംഗളം ടെലിവിഷൻ മാനേജ്മെന്റ് പറഞ്ഞത് മുഴുവൻ കള്ളമോ? എകെ ശശീന്ദ്രൻ പറഞ്ഞത് മുഴുവൻ കള്ളമോ? ആരാണ് സത്യം? ആരാണ് കള്ളം? എകെ ശശീന്ദ്രൻ അശ്ലീല സംഭാഷണം നടത്തിയത് തന്റെ ഫോണിലേക്കെന്ന് പറഞ്ഞു പുതിയ വെളിപ്പെടുത്തൽ.ഹെറാൾഡ് ന്യുസ് ടി.വിയാണ് ഈ പുതിയ വെളിപ്പെടുത്തൽ പുറത്ത് വിട്ടിരിക്കുന്നത് .
എകെ ശശീന്ദ്രൻ വിളിച്ചത് ഗോവയിൽ നിന്ന്. വിളിച്ച ദിവസം 2017 ഫെബ്രുവരി ഒന്ന്.വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് എകെ ശശീന്ദ്രൻ വിളിച്ചത്. എകെ ശശീന്ദ്രൻ ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം നടത്തി. മംഗളം ടെലിവിഷൻ സംപ്രേക്ഷണം ചെയ്തത് തന്റെ ഫോണിലേക്ക് വന്ന അശ്ലീല സംഭാഷണം. പരാതി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പരാതി അട്ടിമറിക്കുന്നതായി സംശയം.