വെര്‍ജീനിയ: ഇരുപത്തിരണ്ടുകാരി രണ്ടു വലിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെര്‍ജീനിയയിലുള്ള ഗൂച്ചുലാന്റിലെ ബെഥനി ലിന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 15 വെള്ളിയാഴ്ചയാണ് സംഭവം. രണ്ട് നായക്കളുമായി നടക്കാനിറങ്ങിയ മകളെ കാണാനില്ലെന്ന് ബെഥനിയുടെ പിതാവ് പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കടിച്ചു കുടഞ്ഞിരിക്കുന്നത് കണ്ടെത്തിയത്. ശരീരമാസകലം കടിയേറ്റ് ബെഥനി വനപ്രദേശത്ത് രണ്ടു കൂറ്റന്‍ നായ്ക്കളുടെ അരികിലായി കിടക്കുന്നതാണ് പൊലീസ് കണ്ടത്. മരിച്ചു കിടന്നിരുന്ന യുവതിയുടെ സമീപത്തു നിന്നും നായ്ക്കളെ മാറ്റുന്നതിനു ഒന്നര മണിക്കൂറോളം പൊലീസിനു പാടുപെടേണ്ടി വന്നു. നായ്ക്കളെ പിന്നീട് മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ധരിച്ചിരുന്ന വസ്ത്രം മുഴുവന്‍ കീറി പറിഞ്ഞും കഴുത്തിനും മുഖത്തും ശരീരമാസകലം മുറിവേറ്റും രക്തത്തില്‍ കിടന്നിരുന്ന ബെഥനിയുടെ ശരീരം നായ്ക്കള്‍ ഭക്ഷണമാക്കാന്‍ മത്സരിക്കുകയായിരുന്നു. നാല്‍പത് വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്രയും ഭീകരമായ ഒരു മരണം അതും നായ്ക്കളുടെ കടിയേറ്റ് ആദ്യമായി കാണുകയായിരുന്നുവെന്നും ഗൂച്ചുലാന്റ് കൗണ്ടി ഷെറിഫ് ജെയിംസ് അഗ്‌നു ഷെറിഫ് പറഞ്ഞു.