ബീജിംഗില്‍ നിന്നുള്ള ഈ പോലീസുകാരി ഇന്ന് ലോകത്ത് എല്ലാ അമ്മമാരുടേയും ഹീറോയാണ്. കാരണം കുറ്റവാളിയായ അമ്മ കോടതിയില്‍ വിചാരണ നേരിടുമ്പോള്‍ ഈ പോലീസുകാരി അവരുടേ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ലാവോ ലിന എന്നാണ് ഈ പോലീസുകാരിയുടെ പേര്. മദ്ധ്യ ചൈനയിലെ ഷാന്‍ക്സി ജിസ്ഹോങ്ങ് ഇന്‍റര്‍മീഡിയേറ്റ് പീപ്പിള്‍ കോര്‍ട്ടിലാണ് ഇത് നടന്നത്.
കുഞ്ഞിന്റെ അമ്മ ഒരു പണം തട്ടിപ്പ് കേസില്‍പ്പെട്ടാണ് കോടതിയില്‍ വിചാരണ നേരിടാന്‍ എത്തിയത്. പൊതുപണം വകമാറ്റിയ കേസിലായിരുന്നു നടപടി. കോടതിയിലേക്ക് കയറുന്നതിന് മുമ്പാണ് കുഞ്ഞിനെ ലിനയുടെ കയ്യില്‍ ഇവരേല്‍പ്പിച്ചത്. കുറച്ച് കഴിഞ്ഞതോടെയാണ് കുഞ്ഞ് വിശന്ന് കരയാനാരംഭിച്ചത്. ഇതോടെ മറ്റൊന്നു നോക്കാതെ ലിന കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു.
Tags: policewoman breastfeeds