പൊള്ളാച്ചി പീഡനക്കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കടന്നു കൂടിയതിനു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എല്ലാ വിഡിയോകളും നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചു. നൂറിലേറെ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായ സംഭവം പുറത്തുവന്നത് ഇരയായവരില്‍ ഒരാളായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ്. ഇതിനിടെ, കേസിലെ മുഖ്യ പ്രതി തിരുനാവക്കരശിനെ 4 ദിവസം ക്രൈംബ്രാഞ്ച് സിഐഡി കസ്റ്റഡിയില്‍ വിട്ടു കോടതിയില്‍ നേരിട്ടെത്തിച്ചാല്‍ പൊതുജനങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണു ഹാജരാക്കിയത്. പ്രതികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്‌നാട്ടിലുടനീളം വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്.
പൊള്ളാച്ചി പീഡനക്കേസ്; സര്‍ക്കാര്‍ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി
Tags: pollachi rape case