മദ്യം ഒളിപ്പിച്ചുവച്ചെന്നാരോപിച്ച് പോലീസ് മര്‍ദത്തിനിരയായ ഗര്‍ഭിണി മരിച്ചു. ഉത്തര്‍പ്രദേശിലെ ബരാബങ്കി ഗ്രാമത്തിലാണ് സംഭവം. രുചി റാവത്ത് എന്ന 22കാരിയാണ് പോലീസിന്റെ ക്രൂര മര്‍ദനത്തിന് ഇരയായി മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.
വയറില്‍ മദ്യം ഒളിപ്പിച്ചിരിക്കുന്നുവെന്നാരോപിച്ചാണ് രുചിയെ പോലീസ് മര്‍ദിച്ചത്. അതേസമയം രുചി മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുണ്ട്. രുചിയുടെ മരണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഇവരുടെ ആവശ്യം. പോലീസ് റെയിഡിനിടെയാണ് രുചിക്ക് മര്‍ദനമേറ്റത്. ഗ്രാമത്തില്‍ വ്യാജ മദ്യം വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. മദ്യം ഒളിപ്പിച്ചുവന്നാരോപിച്ചാണ് രുചിയെ പോലീസ് മര്‍ദിച്ചത്. വയറിനുളളില്‍ രുചി മദ്യം ഒളിപ്പിച്ചെന്നാരോപിച്ചായിരുന്നു ക്രൂര മര്‍ദനം. പോലീസ് ഉദ്യോഗസ്ഥര്‍ രുചിയുടെ വയറിന് അടിക്കുകയും ചവിട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് അവര്‍ കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. പോലീസ് വരുന്നതു കണ്ട് രുചിയും കുടുംബാംങ്ങളും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അനാരോഗ്യം മൂലം ഓടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രുചിക്ക് പോലീസ് മര്‍ദനമേല്‍ക്കുകയായിരുന്നു.
അതേസമയം ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ് രുചി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. പോലീസിനെ കണ്ട് പേടിച്ചോടുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായതെന്നും പോലീസ് പറയുന്നു. മര്‍ദിച്ചുവെന്ന ആരോപണവും പോലീസ് നിഷധിച്ചു. വ്യാജ മദ്യ വില്‍പ്പനയില്‍ രുചിയുടെ കുടുംബത്തിന് പങ്കുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. അതേസമയം സംഭവത്തില്‍ പോലീസിനു നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായി. രുചിയുടെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.