യുട്യൂബ് വീഡിയോയുടെ സഹായത്തോടെ പ്രസവിക്കാന്‍ ശ്രമിച്ച അവിവാഹിതയായ 26കാരിയും കുഞ്ഞും മരിച്ചു

യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിച്ച അവിവാഹിതയായ 26കാരിയും കുഞ്ഞും മരിച്ചു. ലഖ്‌നൗവിലെ ബിലാദ്പുറിലാണ് സംഭവം. യുട്യൂബ് വീഡിയോയുടെ നിര്‍ദ്ദേശമനുസരിച്ച്  പ്രസവക്കുന്നതിനിടെയാണ് യുവതിയും ആണ്‍കുഞ്ഞും മരിച്ചത്. യുവതി വാടകയ്ക്ക് താമസിക്കുകയായിരുന്ന വീട്ടില്‍ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

അവിവാഹിതയായ താന്‍ ഒരു കുഞ്ഞിന്റെ അമ്മയാകുമ്പോള്‍ സമൂഹത്തില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളെ ഭയന്നാണ് യുവതി വീട്ടില്‍ വെച്ച് ഒരു യുട്യൂബ് വീഡിയോയുടെ സഹായത്തോടെ പ്രസവിക്കാന്‍ തീരുമാനിച്ചതെന്ന് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ രവി റായ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയല്‍വാസി വന്ന് യുവതിയുടെ വീട് തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുറിയില്‍ നിന്ന് യുവതിയുടെ ഫോണും കത്രികയും ബ്ലൈഡും നൂലും പൊലീസിന് ലഭിച്ചു. നാല് ദിവസം മുമ്പാണ് യുവതി ഈ വീട് വാടകയ്ക്ക് എടുത്തത്. .യുവതി അവിവാഹിതയാണെന്ന് യുവതിയുടെ മാതാപിതാക്കളും സമ്മതിച്ചു.

Top