നാല് വയസ്സുകാരനും ഐസിസിന്‍റെ ഭീഷണി; ആരാണ് ആ കുട്ടി?

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് നാലുവയസുകാരനെയും പേടിയോ? സംശയിക്കാൻ കാരണമുണ്ട്. നാല് വയസ്സുകാരനാണ് ഐസിസിന്റെ ഭീഷണി വന്നിരിക്കുന്നത്. എന്നാൽ നാല് വയസ്സുകാരൻ ചെറിയ പുള്ളിയുമല്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമാണ്. പ്രിന്‍സ് വില്യമിന്റെയും കേറ്റ് മിഡില്‍ ടണിന്റെയും മകനായ നാലുവയസുകാരന്‍ ജോര്‍ജ്ജിനെ വധിക്കുമെന്ന ഭീഷണിയാണ് പുറത്ത് വന്നത്. യുകെ മീഡിയയാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് നാലുവയസുകാരനായ ജോര്‍ജ്ജ് സ്‌കൂളില്‍ പോയി തുടങ്ങിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കുട്ടിയുടെ സുരക്ഷാ സംവിധാനം ബ്രീട്ടീഷ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലുടെയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. വാര്‍ത്തയെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അറബ് ഭാഷയിലാണ് ഐസിസിന്റെ ഭീഷണി വന്നിരിക്കുന്നത്. പ്രതികാരം ചെയ്യുമെന്ന സൂചനയാണ് സന്ദേശം.
willi
ടെലഗ്രാമിലുടെയാണ് ഭീഷണി സന്ദേശം പുറത്തുവന്നത്. അയക്കുന്ന ആളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയില്ലെന്നതുകൊണ്ടാണ് ഐസിസ് ടെലഗ്രാമിലൂടെ ഭിഷണിപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് നാലുവയസുകാരനായ ജോര്‍ജ്ജ് സ്‌കൂളില്‍ പോയി തുടങ്ങിയത്. ഭീഷണിയുണ്ടെന്ന വാർത്ത പുറത്ത് വന്നതോടെ വൻ സുരക്ഷയണ് ജോർജ്ജിന് ഒരുക്കിയിരിക്കുന്നത്. ബ്രസല്‍സില്‍ നടത്തിയതിനേക്കാള്‍ കൂടുതള്‍ ശക്തമായ ആക്രമണമാണ് ബ്രിട്ടീഷ് നഗരങ്ങളില്‍ തങ്ങള്‍ അഴിച്ച് വിടുകയെന്നും ജിഹാദികള്‍ ഭീഷണി മുഴക്കിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആക്രമണം അഴിച്ച് വിടാന്‍ മുന്നിട്ടിറങ്ങിയ സഖ്യത്തിലെ എല്ലാ രാജ്യങ്ങള്‍ക്ക് നേരെയും കടുത്തആക്രമണങ്ങള്‍ നടത്തുമെന്നാണ് ഐസിസിന്റെ ഔദ്യോഗിക ടെലിഗ്രാം അക്കൗണ്ടില്‍ നിന്നുള്ള സന്ദേശം ഭീഷണി മുഴക്കിയിരുന്നു.’വെടിയൊച്ചകളോടെ യുദ്ധം കടന്നുവരുമ്പോള്‍ നമ്മള്‍ വിശ്വസിക്കാറില്ല. എതിരാളികള്‍ എപ്പോഴും പിന്‍മാറണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്’ ടെലഗ്രാമില്‍ പ്രചരിക്കുന്ന സന്ദേശങ്ങളിൽ ഒന്നാണിത്.

Top