അബുദാബിയില്‍ തടവുകാര്‍ക്ക് ഇനി കുടുംബവുമായി നേരിട്ട് സംസാരിക്കാം

അല്‍ വത്ബ ജയിലിലാണ് അധിക്രതര്‍ വിത്യസ്തവും മാത്യകാപരവുമായ സംവിധാനം നിലവില്‍ വരുത്തിയിരിക്കുന്നത്. ജയില്‍ ശിക്ഷയില്‍ കഴിയുന്ന തടവുകാര്‍ക്ക് കുടുംബത്തിലെ ഭാര്യ, മാതാപിതാക്കള്‍, മക്കള്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജയില്‍ അധിക്രതരുടെ മേല്‍നോട്ടത്തിലാണ് കോണ്‍ഫറന്‍സിംങ് അനുവധിക്കുന്നതെങ്കിലും തടവുകാരെ സംബന്ധിച്ചടത്തോളം പുതിയ തീരുമാനം മാനസികമായി ഏറെ ആശ്വാസം പകരുന്നതായിരിക്കും. വിദേശികളായ തടവുകാര്‍ക്ക് അവരുടെ സ്വന്തം നാട്ടിലെ കുടുംബങ്ങളുമായും ഇത്തരത്തില്‍ വീഡിയോ കോണ്‍ഫറന്‍സിന് സൗകര്യമുണ്ട്.

Top