
പാലക്കാട്: കുളപ്പുള്ളി സംസ്ഥാന പാതയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു. രണ്ട് ബസുകളിലെയുമായി 40 ല്‍ അധികം ആളുകള്‍ക്ക് പരുക്കേറ്റു. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലാണ് അപകട ഉണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വളവില്‍ നേര്‍ക്കുനേര്‍ ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം.