കാണാന്‍ സിമ്പിള്‍; പക്ഷേ കോടികളുടെ മുതലാണ്; പ്രിയങ്കയുടെ ഗൗണും ആഭരണങ്ങളും ശ്രദ്ധ നേടുന്നു

അമേരിക്കയില്‍ നടന്ന ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിക്കെത്തിയ പ്രിയങ്കയുടെ ചോപ്രയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. വെള്ള വസ്ത്രമണിഞ്ഞ് സിമ്പിളായി എത്തിയ നടി ഏവരുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. ഏവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വേഷമണിഞ്ഞെത്താന്‍ നടി ചെലവാക്കിയത് കോടികളാണെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കാഴ്ചയ്ക്ക് സിമ്പിളായി തോന്നിച്ച ആഭരണങ്ങളുടെയും വസ്ത്രത്തിന്റെയും മൊത്തം വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

4.4 ലക്ഷം വില വരുന്ന വസ്ത്രത്തോടൊപ്പം പ്രിയങ്ക അണിഞ്ഞത് 9.5 കോടിയുടെ ആഭരണങ്ങളാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 2.1 കോടി വില വരുന്ന പ്രിയങ്കയുടെ എന്‍ഗേജ്‌മെന്റ് മോതിരത്തിനു പുറമേയാണ്. അതും കൂടി ഉള്‍പ്പെടുത്തിയാല്‍ 9.5 കോടിയോളം വില വരുന്ന ആഭരണങ്ങളാണ് പ്രിയങ്ക ധരിച്ചിരുന്നത്.ന്യൂയോര്‍ക്ക് ടിഫാനി ബ്ലൂ ബോക്‌സ് കഫേയില്‍ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് നടിക്ക് ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി ഒരുക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയങ്കയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ 100 പേര്‍ ബ്രൈഡല്‍ ഷവറില്‍ പങ്കെടുത്തു. ആത്മാര്‍ഥ സുഹൃത്തായ മുബീന റോട്ടന്‍സിയും മാനേജര്‍ അഞ്ജൂല ആചാര്യയും ചേര്‍ന്നൊരുക്കിയ പാര്‍ട്ടിയില്‍ മതിമറന്ന് നൃത്തം ചെയ്യുന്ന നടിയുടെ വീഡിയോയും ഇപ്പോള്‍ വൈറലായിട്ടുണ്ട്.അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ നിക്ക് ജൊനാസുമായി പ്രിയങ്കയുടെ വിവാഹം ഡിസംബറോടെ ഉണ്ടാവുമെന്നാണ് വാര്‍ത്തകള്‍.

എന്നാല്‍ വിവാഹ തീയതി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡിസംബറില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ചായിരിക്കും പ്രിയങ്ക-നിക് വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പാരമ്പര്യ രീതിയിലായിരിക്കും വിവാഹമെന്നും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും ആഘോഷങ്ങളെന്നും സൂചനകളുണ്ട്.

https://twitter.com/priyankachopra/status/1057859616002924544

Top