കൂറ്റൻ പെരുമ്പാമ്പിന്റെ പുറത്തേറി വെള്ളത്തിലൂടെ സഞ്ചരിക്കുന്ന മൂന്നുവയസുകാരന്റെ വീഡിയോ വൈറലാകുന്നു. വിയറ്റ്നാമിലെ തന്നാ ഹോ പ്രവിശ്യയിൽ നിന്നാണ് ഈ വീഡിയോ. ഇരുപതടി നീളവും എണ്‍പത് കിലോ ഭാരവുമുള്ള ഭീമൻ പെരുന്പാന്പിന്റെ ശരീരത്തിൽ കുതിരപ്പുറത്തിരിക്കുന്ന ലാഘവത്തോടെയാണ് ബാലൻ കയറിയിരിക്കുന്നത്. ഇവരുടെ വീട്ടിൽ വളർത്തുന്ന പെരുമ്പാമ്പാണിത്. സോഷ്യൽ മീഡിയായിൽ ചിത്രങ്ങൾ വൈറലായതിനെ തുടർന്ന് ചിത്രങ്ങൾ വ്യാജമാണെന്ന് അഭിപ്രായപ്പെട്ട് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് യാഥാർഥ്യമാണെന്നാണ് കുട്ടിയുടെ ബന്ധുക്കൾ അവകാശപ്പെടുന്നത്. കഴിഞ്ഞ നാലു വർഷങ്ങളായി കുട്ടിയുടെ വീട്ടിൽ വളർത്തുന്നതാണ് ഈ പെരുന്പാന്പിനെ. കനത്ത മഴയിയിൽ വീടിന്റെ പരിസരം മുഴുവൻ വെള്ളത്തിനടിയിലായതിനെത്തുടർന്ന് നീന്തിത്തുടിക്കാനായി പാന്പിനെ തുറന്നു വിടുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് അന്‍പത്തിനാല് ആളുകൾ മരിച്ചിരുന്നു. മാത്രമല്ല ആയിരക്കണക്കിനാളുകൾക്ക് വീടും നഷ്ടമായി.
ഇരുപതടി നീളം എണ്‍പത് കിലോ ഭാരവുമുള്ള പെരുമ്പാമ്പ്; മൂന്നു വയസുകാരന്റെ യാത്ര പെരുമ്പാമ്പിന്റെ പുറത്തു കേറി
Tags: python and baby