ഖത്തറിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഇലക്ട്രോണിക് സംവിധാനമൊരുങ്ങുന്നു. ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേന് ഈ മാസം 27 മുതല്‍ പ്രാബല്യത്തില്‍ വരും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ടൂസിസം അഥോറിട്ടിയും സംയുക്തമായാണ് സംവിധാനമൊരുക്കുന്നത്. ഇടിഎ എന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സംവിധാനത്തിലൂടെ ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ എളുപ്പമാകുമെന്ന് ആഭ്യന്തര മന്ത്രാലയവും ഖത്തർ ടൂറിസം അതോറിറ്റിയും അറിയിച്ചു. ചൈനയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ ലോക ടൂറിസം ഓർഗനൈസേഷെൻറ ജനറൽ അസംബ്ലിയിൽ സംസാരിക്കവെ ഖത്തർ ടൂറിസം അതോറിറ്റി ചീഫ് ഡെവലപ്മെൻറ് ഓഫിസർ ഹസൻ അൽ ഇബ്രാഹിം ആണ് ഇ.ടി.എ സംവിധാനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഈ മാസം 27 മുതല്‍ ഈ സംവിധാനം നിലവില്‍ വരും. ബ്രിട്ടൻ, അമേരിക്ക, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ഷെങ്കൻ രാജ്യങ്ങൾ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലെ റെസിഡൻറ് പെർമിറ്റോ വിസയോ കൈവശമുള്ള എല്ലാവർക്കുമുള്ള പ്രത്യേക അനുമതിയാണ് ഇ.ടി.എ. ഖത്തർ വിസ സർവിസ് വെബ്സൈറ്റിലൂടെ ഒൺലൈൻ അപേക്ഷയിലെ വിവരങ്ങൾ നൽകുന്നതോടെ ഇ.ടി.എ നേടാൻ സാധിക്കും. ഹോട്ടൽ ബുക്കിങ് പോലെയുള്ള താമസ വിവരങ്ങൾ, മടക്കയാത്രയുടെ വിവരങ്ങൾ, ആറ് മാസം കാലാവധിയോടെയുള്ള പാസ്പോർട്ട്, ചുരങ്ങിയത് 30 ദിവസമെങ്കിലും കാലാവധിയുള്ള മേൽ പറഞ്ഞ രാജ്യങ്ങളിലെ താമസ അനുമതി, വിസയുടെയോ പതിപ്പുകൾ എന്നിവ അപേക്ഷയിൽ നൽകിയിരിക്കണം. അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ 30 ദിവസം കാലാവധിയുള്ള ഇ.ടി.എ നേടാൻ സാധിക്കും.
30 ദിവസം ഖത്തറിൽ താമസിക്കാനും 30 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാനും കഴിയും. എന്നാൽ സന്ദർശനം കഴിഞ്ഞ് രാജ്യം വിടുന്നതോടെ അടുത്ത സന്ദർശനത്തിന് വീണ്ടും പുതിയ ഇ.ടി.എക്ക് വേണ്ടി അപേക്ഷ നൽകണം. ഖത്തർ വിസ പരിഷ്കരണങ്ങളിലെ തുടർച്ചയാണിതെന്നും ലോകത്തിെൻറ മുഴുവൻ ഭാഗങ്ങളിൽ നിന്നുള്ളവർക്കും ഖത്തറിലെത്താൻ കഴിയുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പാസ്പോർട്ട് വിദേശകാര്യ വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അൽ അത്വീഖ് പറഞ്ഞു. ഇ.ടി.എ ലഭിക്കാത്തവർക്ക് സാധാരണയായുള്ള ടൂറിസ്റ്റ് വിസ സംവിധാനം നിലവിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.