ഖത്തര്‍ റോഡിലെ മഞ്ഞക്കോളങ്ങളില്‍ വാഹനം നിര്‍ത്തിയാല്‍ 500 റിയാല്‍ പിഴ

ഖത്തറില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കാനായി ട്രാഫിക് വകുപ്പ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ജങ്ഷന്‍ സിഗ്നലുകളിലെ മഞ്ഞക്കോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ 500 റിയാല്‍ പിഴ അടക്കേണ്ടിവരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. കൂടാതെ മൂന്ന് പോയിന്റുകള്‍ പിഴയായി രേഖപ്പെടുത്തുകയും ചെയ്യും. സിഗ്നലുകളിലെ ജങ്ഷനുകളിലെ മഞ്ഞകോളങ്ങളിൽ വാഹനങ്ങൾ നിർത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. സിഗ്നലുകളിൽ നിന്ന് വാഹനം അപ്പുറം കടക്കുമെന്ന് ഉറപ്പ് വരുത്തി മാത്രമേ എടുക്കാവൂവെന്ന് ഖത്തര്‍ ട്രാഫിക് വിഭാഗം കൺട്രോൾ റൂം ഓഫീസർ അഹ്മദ് അലി അൽകുവാരി പറഞ്ഞു. തിരക്ക് കൂടുതലുള്ള സമയങ്ങളിൽ സിഗ്നലുകളിൽ വാഹനങ്ങള്‍ മുന്നോട്ടുനീങ്ങാതെ നില്‍ക്കുന്നത് സമയനഷ്ടത്തിനും ഇടയാക്കുന്നുണ്ട്. ഇതൊഴിവാക്കാൻ വാഹനം ഓടിക്കുന്നവർ സിഗ്നൽ കടക്കാൻ കഴിയുമെന്ന് ഉറപ്പ് വരുത്തി മാത്രമേ വാഹനം മുന്നോട്ട് എടുക്കാവൂ. നിയമം ലംഘിക്കുന്നവർക്ക് അഞ്ഞൂറ് റിയാൽ പിഴ ഒടുക്കേണ്ടി വരും. കൂടാതെ മൂന്ന് പോയിന്റ് പിഴയായി ചുമത്തുകയും ചെയ്യും.

Top