മോദിജി, പോയി ട്രംപിനെ കെട്ടിപിടിക്കൂ; രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ട്രോള്‍ വൈറല്‍

സമൂഹമാധ്യമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിജി പോയി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ആലിംഗനം ചെയ്യൂ എന്നു പറഞ്ഞായിരുന്നു രാഹുലിന്റെ ട്രോള്‍. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ ഒളിയമ്പെയ്തത്. യു.എസ് പ്രസിഡന്റിന്റെ ട്വീറ്റിന്റെ ചുവടു പിടിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. പാകിസ്താനുമായും പാക് നേതാക്കളുമായും മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ പോകുകയാണെന്നും വിവിധ മേഖലയിലുള്ള അവരുടെ സഹകരണത്തില്‍ നന്ദി പറയുന്നുവെന്നുമായിരുന്നു ട്രംപിന്റെ ട്വിറ്റ്. ജൂണില്‍ മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍നമാണ് ട്വീറ്റിലൂടെ രാഹുല്‍ ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചത്. മോദിയും ട്രംപും തീവ്രവാദത്തിനെതിരെ സംയുക്ത പ്രസ്താവനകള്‍ നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്താനുമായി മെച്ചപ്പെട്ട ബന്ധം ആരംഭിക്കുന്നുവെന്ന ട്രംപിന്റെ ട്വീറ്റ് വന്നതോടെ ട്രംപ് മോദിയെ കൈവിട്ടുവെന്ന് പറയാതെ പറയുകയാണ് ട്രംപ്. ട്രംപ് ട്വീറ്റ് ചെയ്തതിന്റെ ചിത്രവും ചേര്‍ത്തായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

Top