
രാജസ്ഥാനിലെ ഉദയ്പൂരില്‍ സിഗരറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് 20 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. സംഭവത്തില്‍ ജിതേന്ദ്ര എന്ന ജയ് അറസ്റ്റിലായി.
രോഹിത് (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പ് രോഹിത് സുഹൃത്തുക്കളായ ജയ്, സുമിത് സിംഗ് എന്നിവര്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടയിലാണ് തര്‍ക്കമുണ്ടായത്. മദ്യപിക്കുന്നതിനിടെ രോഹിതിനോട് ജയ് സിഗരറ്റ് ചോദിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയതെന്ന് പൊലീസ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ച രോഹിതിനെ ജയും സുമിത്തും ആക്രമിക്കാന്‍ തുടങ്ങി. പിന്നീട് കത്തികൊണ്ട് കുത്തുകയുമായിരുന്നു. രോഹിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചതായും പൊലീസ്.