തമിഴകത്ത് വിവാദമായിരിക്കുകയാണ് നടന്‍ പ്രസന്നയുടെ റിയാലിറ്റി ഷോ. അശ്ലീല പ്രദര്‍ശനങ്ങള്‍ കൊണ്ടാണ് റിയാലിറ്റി ഷോ വിവാദമാകുന്നത്. മോഡലുകളായ പത്ത് മത്സരാര്‍ത്ഥികളില്‍ നിന്നും തമിഴകത്തെ ടോപ് മോഡല്‍ ആരാണെന്ന് കണ്ടെത്തുന്നതാണ് ഷോ. ഇതിനായി നിരവധി മത്സരങ്ങളും ടാസ്‌കുകളും നല്‍കുന്നുണ്ട്. മലയാളിയായ പാര്‍വതി നായര്‍, സാക്ഷി അഗര്‍വാള്‍ എന്നിവരാണ് പരിപാടിയുടെ മെന്റേ്ര്‍സ്.
വന്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് മത്സരാര്‍ത്ഥികളെ പരിപാടിയില്‍ കാണിക്കുന്നത്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമല്ലാത്ത ഇത്തരം രീതികള്‍ക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ബിഗ് ബോസിനു സമാനമായ അന്തരീക്ഷമാണ് മത്സരാര്‍ത്ഥികള്‍ക്ക് ഒരുക്കിയിരിക്കുന്നത്.
എന്നാല്‍ അണിയേണ്ടത് ഗ്ലാമര് വസ്ത്രങ്ങളാണെന്നതാണ് പരിപാടിയുടെ മറ്റൊരു വശം. ഹോളിവുഡ് സ്‌റ്റൈലില്‍ ബിക്കിനി ഫോട്ടോഷൂട്ട്, അര്‍ദ്ധനഗ്‌ന ഫോട്ടോഷൂട്ട് ഇവയൊക്കെ പരിപാടിയുടെ ഭാഗമാണ്. യുട്യൂബില്‍ അപ്!ലോഡ് ചെയ്ത ചാനലുകളുടെ എപ്പിസോഡുകള്‍ക്ക് നേരെ ഡിസ്‌ലൈക്ക് ആക്രമണവും ഉണ്ട്.
https://youtu.be/TxSU_sw1PSw