
വിചാരിച്ച വിജയം നോടാതെ പോയ രണ്‍ബീര്‍ കപൂര്‍ ദീപിക ചിത്രം തമാശയുടെ നിര്‍മ്മാതാക്കളായ യു.ടിവിക്കും സാജിത് നദിയത്‌വാലയ്ക്കും താരങ്ങള്‍ 15 കോടി തിരികെ നല്‍കിയതായി റിപ്പോര്‍ട്ട്.
മുന്‍ പ്രണയ ജോഡികളായ രണ്‍ബീറും ദീപികയും തകര്‍ത്തഭിനയിച്ച സിനിമ വന്‍ തുകയ്ക്കാണ് വിതരണക്കാര്‍ സ്വന്തമാക്കിയത്. എന്നാല്‍ നിരൂപക പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സിനിമ മൂലം നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കാന്‍ രണ്‍ബീര്‍ പത്ത് കോടിയും ദീപിക അഞ്ച് കോടി നല്‍കിയ എന്നാണ് വിവരം. അതേപോലെ ബോംബെ വെല്‍വറ്റ് എന്ന ചിത്രത്തിനുണ്ടായ നഷ്ടത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് നിര്‍മ്മാതാക്കളായ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയ്ക്ക് നിര്‍മ്മാണ ചിലവ് തിരികെ നല്‍കുന്നുവെന്നും വാര്‍ത്തകളുണ്ട്.