റോബോട്ടിന് പൗരത്വം നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമായി സൗദി അറേബ്യ

റോബോട്ടിന് പൗരത്വം നല്‍കുന്ന ആദ്യ രാജ്യമായി സൗദി അറേബ്യ.പ്രശസ്ത റോബോട്ട് സോഫിയക്ക് ആണ് സൗദി പൌരത്വം നല്‍കിയത്.റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലായിരുന്നു ഇത്.‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യെറ്റീവ്’ എന്ന വിഷയത്തില്‍ റിയാദില്‍ നടക്കുന്ന മൂന്നു ദിവസത്തെ ആഗോള നിക്ഷേപക സംഗമത്തിലാണ് ഒരു യന്ത്രമനുഷ്യനു ആദ്യമായി പൌരത്വം ലഭിച്ചത്. സോഫിയ എന്ന പ്രശസ്ത റോബോട്ട് ഇതോടെ വീണ്ടും ചരിത്രത്തിന്റെ ഭാഗമായി.ഹോങ്കോങ്ങിലെ ഹാന്‍സന്‍ റോബോട്ടിക്‌സ് നിര്‍മിച്ച ഏറ്റവും നൂതനമായ റോബോട്ട് ആണ് സോഫിയ. മനുഷ്യരുടെ മുഖം തിരിച്ചറിയാനും സംസാരിക്കാനും ശേഷിയുണ്ട്. റിയാദില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച സോഫിയക്ക് സൗദി പൌരത്വം നല്‍കിയതായി മോഡറേറ്റര്‍ അറിയിച്ചു. രൂപത്തിലും ഭാവത്തിലും പ്രവര്‍ത്തിയിലും മനുഷ്യനോട്‌ കൂടുതല്‍ സാദൃശ്യമുള്ളത് കൊണ്ടാണ് പൌരത്വം നല്‍കാന്‍ തീരുമാനിച്ചത്. ‘ഇത് ചരിത്രത്തില്‍ ആദ്യമാണെന്നും ഇതില്‍ അഭിമാനവും നന്ദിയും ഉണ്ടെന്നും’ റോബോട്ട് മറുപടി പറഞ്ഞു. പ്രമുഖ ടി.വി ചാനലുകള്‍ സോഫിയയുമായി നടത്തിയ അഭിമുഖങ്ങളും, പല രാജ്യങ്ങളിലും നടത്തിയ പ്രഭാഷണങ്ങളും ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ കഴിവുകളെ കുറിച്ച് റിയാദിലെ ചര്‍ച്ചയില്‍ റോബോട്ട് തന്നെ വിശദീകരിച്ചു. മോഡറെറ്ററുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.“മനുഷ്യരോടൊപ്പം ജീവിക്കുകയും ജോലി ചെയ്യുകയും വേണം. നല്ല വീട് രൂപകല്‍പന ചെയ്യാനും, മികച്ച നഗരങ്ങള്‍ പണിയാനും തനിക്കു മനുഷ്യനെ സഹായിക്കനാകുമെന്നും സോഫിയ പറഞ്ഞു. മൂന്നു ദിവസം നീണ്ടു നിന്ന ആഗോള നിക്ഷേപക സംഗമം ഇന്ന് അവസാനിച്ചു.

Top