മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്‍ ഉപദേശകൻ റോജർ സ്റ്റോണിന്റെ അക്കൗണ്ട് ട്വിറ്റർ നീക്കംചെയ്തു. സിഎൻഎൻ ചാനൽ അവതാരകൻ ഡോൺ ലെമോൺ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പേരിലാണ് നടപടി. ട്വിറ്റര്‍ ഉപയോഗം സംബന്ധിച്ച ചട്ടങ്ങള്‍ സ്റ്റോൺ ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. കഴിഞ്ഞവർഷം നവംബറിൽ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത സിഎൻഎൻ പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ചാനലിനെതിരെ സ്റ്റോൺ “ട്വീറ്റർ ആക്രമണം’തുടങ്ങിയത്. കരുതിക്കൂട്ടി അധിക്ഷേപം നടത്തിയതാണ് നടപടി എടുക്കാൻ കാരണമായതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലും സ്റ്റോണിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്കാലികമായി നീക്കംചെയ്തിരുന്നു.