നരഭോജിയായ കുടുംബം; ഇതിനകം തിന്നത് 30പേരേ

കഥകളിൽ നാം നരഭോജികളേക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഈ സംഭവം അല്‍പം ഞെട്ടിക്കുന്നതാണ്. നരഭോജികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. റഷ്യയിലേ ക്രാസദാര്‍ മേഖലയിലാണു സംഭവം.റഷ്യൻ സൈന്യത്തിന്റെ ക്വാട്ടേഴ്സിൽ താമസിച്ച ദമ്പതികളാണ്‌ മനുഷ്യരേ കശാപ്പ് ചെയ്ത് തിന്നുകൊണ്ടിരുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വ്യോമ അക്കാഡമിയിലാണു ദമ്പതികള്‍ താമസിച്ചിരുന്നത്. 30 പേരേ ഇതിനകം കൊലപ്പെടുത്തി തിന്നു. തിന്നാനായി 8 ജഢങ്ങൾ ഇറച്ചി രൂപത്തിലാക്കി ഫ്രീസറിനുള്ളിൽ കണ്ടെത്തി. സെറാമിക് ഭരണികളിൽ മനുഷ്യ മാംസം എല്ലുകൾ നീക്കം ചെയ്ത് ഉപ്പ് ലായനിയിൽ മുക്കി വയ്ച്ചിരിക്കുന്നു. കുക്ക് ചെയ്ത മാംസം അടുക്കളയിൽ. വീടിനു പുറത്ത് മനുഷ്യ ശരീരത്തിൽ നിന്നും നീക്കം ചെയ്ത് നെയ്യും തോലുകളും സൂപ്പു വയ്ച്ച് കഴിച്ചതിന്റെ ബാക്കി എല്ലുകളും കണ്ടെത്തി.

എല്ലാം കണ്ടെത്തിയത് ഒരു ഫോൺ സെൽ ഫിയിൽ നിന്നാണ്. ഫുഡ്പാത്തിൽ കളഞ്ഞു കിട്ടിയ ഫോൺ പരിശോധിച്ച വഴിയാത്രക്കാരൻ ചിത്രങ്ങൾ കണ്ട് ഞെട്ടി. മനുഷ്യരേ കൊന്നും കറിവയ്ച്ചും കഴിക്കുന്ന ഭീകരമായ ചിത്രങ്ങൾ. ഉടൻ ഫോൺ പോലീസിനു കൈമാറുകയായിരുന്നു.മൊബൈല്‍ ഫോണിലെ സെല്‍ഫി അന്വേഷിച്ചു പോയ റഷ്യന്‍ പോലീസിന് നേരിട്ട് അനുഭവിക്കേണ്ടി വന്ന ഞെട്ടിക്കുന്ന സംഭവമായിരുന്നു. സൈന്യത്തില്‍ ജോലി ചെയ്യുന്ന ദിമിത്രി ബക്ഷയേവും(35) ഭാര്യ നതാലിയ(42)യുമാണു വലയിലായത്. ഇതുവരെ ഇവര്‍ 30 പേരെ കൊന്നതിന്റെ തെളിവാണു പോലീസിനു ലഭിച്ചിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണ്. വഴിയില്‍കിടന്നുകിട്ടിയ മൊെബെല്‍ ഫോണിന്റെ പിന്നാലെപോയ റഷ്യന്‍ പോലീസ് സംഘത്തിന് ഫോണില്‍ കണ്ടതിലും ഭീകരമായ ദൃശ്യങ്ങളാണ് മുന്നില്‍ തെളിഞ്ഞത്.അന്വേഷണത്തിന്റെ ഭാഗമായി ദിമിത്രിയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച ഹോസ്റ്റലിലെത്തിയ പോലീസ് സംഘത്തിനാണ് മനം പുരട്ടുന്നതും അങ്ങേയറ്റം ബീഭത്സവുമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.സെനിക അക്കാഡമിക്കു സമീപം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹാവശിഷ്ടം തള്ളിയതും ഇവരാണെന്നു സൂചനയുണ്ട്. 1999 മുതലാണു താനും ഭാര്യയും മനുഷ്യമാംസം കഴിക്കാന്‍ തുടങ്ങിയതെന്നാണു ദിമിത്രിയുടെ മൊഴി. ശരീരാവശിഷ്ടങ്ങള്‍ അലങ്കരിച്ചശേഷമാണു ഭക്ഷണമാക്കിയത്. വെട്ടിമാറ്റിയ തല ഓറഞ്ച് കൊണ്ട് അലങ്കരിച്ച ചിത്രമെടുത്തത് 1999 ഡിസംബര്‍ 28 നാണ്. ഒരു പട്ടാളക്കാരനും ഭാര്യയും ഈ വിധം ചെയ്തത് റഷ്യൻ ജനങ്ങൾക്കും വിശ്വസിക്കാനാകുന്നില്ല.ഇരകളെ വിട്ടിലേക്കു ക്ഷണിച്ചു വരുത്തിയ ശേഷം മയക്കുമരുന്നു കൊടുത്താണു കൊലപാതകത്തിനുള്ള സാഹചര്യം ഒരുക്കിയിരന്നത്. പിന്നീട് അറുത്തു തിന്നുകയായിരുന്നു പതിവ്. ഇവര്‍ അയല്‍ക്കാരെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. വിട്ടിനുള്ളില്‍ ആര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. നതാലിയുടെ അസഭ്യവര്‍ഷം ഭയന്നു തങ്ങള്‍ അങ്ങോട്ടു നോക്കുകപോലുമില്ലായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതായിരുന്നു ദിമിത്രിയുടെയും നതാലിയയുടേയും ഹോബി.ചില മൃതദേഹാവശിഷ്ടങ്ങള്‍ ക്രാസദാര്‍ നഗരത്തില്‍ ഉപേക്ഷിച്ചതായും വ്യക്തമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top