വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ച് ലൈവായി യുവാവിന്‍റെ ആത്മഹത്യ

ഭാര്യയുമായുള്ള പിണക്കത്തിന്‍റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്യാന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം ലൈവായി കണ്ട് ലോകം ഞെട്ടി. റഷ്യയിലെ അര്‍ലാന്‍ വലീവ് എന്ന യുവാവാണ് വളര്‍ത്തുന്ന പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ആത്മഹത്യ ചെയ്തത്. ഇയാക്ക് പാമ്പ് വളര്‍ത്തുന്ന ശീലമുള്ളയാളായിരുന്നു. പാമ്പിനെ കൊണ്ട് കയ്യില്‍ കടിപ്പിക്കുന്നതു മുതല്‍ തന്‍റെ മരണം വരെയുള്ള രംഗങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ ഭാര്യ കാണാനാണ് ഇയാള്‍ പ്രക്ഷേപണം ചെയ്തത്. പാമ്പ് കയ്യില്‍ കൊത്തുന്നതിന്‍റെ ശബ്ദം മുതല്‍ വീഡിയോയിലുണ്ട്. കൊത്തിയ പാടും വലീവ് ഉയര്‍ത്തി കാണിച്ചു. അവസാനം വേച്ചു വെച്ച് വലീവ് ബാത്‌റൂമിലേയ്ക്ക് നടന്നു. ഇതിന് നിമിഷങ്ങള്‍ക്കകം ഇയാള്‍ മരിച്ചതായാണ് റഷ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
പാമ്പ് കടിച്ച ശേഷം കുറച്ചു സമയം കൂടിയേ ഞാന്‍ കാണൂ, ഭാര്യയ്ക്കുള്ള സന്ദേശം എന്‍റെ മൊബൈലിലുണ്ട്. അവളെ താനേറെ സ്‌നേഹിച്ചിരുന്നു. ഭാര്യയുടെ മൊബൈല്‍ നമ്പറും പങ്കുവെച്ചു. ഇതു കാണുന്ന ആരെങ്കിലും മരണം അവളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്രയും കാര്യങ്ങള്‍ ചിരിച്ചുകൊണ്ട് പറഞ്ഞ ശേഷമായിരുന്നു മരണം.
മാസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ കാത്യയും തമ്മില്‍ പിണങ്ങിയത്. ഇതേ തുടര്‍ന്നുണ്ടായ കയ്യേറ്റത്തില്‍ ഭാര്യയെ മര്‍ദ്ധിക്കുകയും അവര്‍ക്ക് പരിക്കേറ്റിരുന്നെന്നും വലീവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഇതോടെ കാത്യ പിണങ്ങിപ്പോയി. പിന്നീട് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു വലീവ്. താന്‍ നിര്‍ബന്ധമായും ചെയ്യണ്ട കാര്യം അടുത്തിരിക്കുന്നുവെന്ന് ആത്മഹത്യയ്ക്ക് മുന്‍പ് ഇയാള്‍ പറഞ്ഞു.

Top