വഴിയില്‍ കിടന്നുകിട്ടിയ പത്തുലക്ഷം രൂപ ഉടമയ്ക്കു നല്‍കി മാതൃകയായി സെയില്‍സ്മാന്‍

വഴിയില്‍ കിടന്നുകിട്ടിയ പത്തുലക്ഷം രൂപ ഉടമയ്ക്കു തിരികെ നല്‍കി സെയില്‍സ്മാന്‍ മാതൃകയായി. പണം ഉടമയെ തിരിച്ചേല്‍പിക്കാന്‍ കാണിച്ച നല്ലമനസ്സിന് സെയില്‍സ്മാന് രണ്ട് ലക്ഷം രൂപ പ്രതിഫലവും ലഭിച്ചു. ഗുജറാത്തിലെ സൂറത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഉമ്ര മേഖലയിലെ സാരി വില്‍പനശാലയിലെ സെയില്‍സ്മാനായ ദിലീപ് പോഡ്ഡറിനാണ് വഴിയരികില്‍ കിടന്ന് പത്തുലക്ഷം രൂപ ലഭിച്ചത്. ഉച്ചഭക്ഷണം കഴിച്ച് കടയിലേക്ക് മടങ്ങുമ്പോള്‍ വഴിയരികില്‍ ഒരു ബാഗ് കിടക്കുന്നത് ദിലീപ് കണ്ടു.

എടുത്ത് തുറന്നു നോക്കിയപ്പോള്‍ രണ്ടായിരത്തിന്റെ നോട്ട് കെട്ടുകള്‍. പത്തു ലക്ഷം രൂപ. തുടര്‍ന്ന് ദിലീപ് തന്റെ കടയുടമയെ വിവരം അറിയിച്ചു. ഉടമയെ കണ്ടെത്തുന്നത് വരെ പണം സൂക്ഷിക്കാനായിരുന്നു അദ്ദേഹം ദിലീപിനു നല്‍കിയ നിര്‍ദേശം. തുടര്‍ന്ന് ദിലീപ് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തിയതെന്ന് ഉമ്ര പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ എ ഗധ്‌വി പറഞ്ഞു. ഒരു ജൂവലറി ഉടമയ്ക്കാണ് പണം നഷ്ടമായതെന്നും അദ്ദേഹത്തിന് പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്നും പോലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണത്തിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതിനു പിന്നാലെ ദിലീപ് ഉടമസ്ഥന് പണം കൈമാറി. പണം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ അദ്ദേഹം ഒരു ലക്ഷം രൂപ ദിലീപിന് സമ്മാനിക്കുകയും ചെയ്തു. ദിലീപ് തിരികെ നല്‍കിയ പണം കൊണ്ട് ഉടമസ്ഥന്‍ സ്വര്‍ണം വാങ്ങുകയാണ് ചെയ്തത്. ഹൃദയ് പഛീഗര്‍ എന്നയാളുടെ കടയില്‍നിന്നാണ് അദ്ദേഹം സ്വര്‍ണം വാങ്ങിയത്. നഷ്ടമായ പണം തിരികെ നല്‍കിയത് ദിലീപാണെന്ന് അറിഞ്ഞതോടെ സ്വര്‍ണക്കടയുടമ ദിലീപിനെ അഭിനന്ദിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഹൃദയും ഒരു ലക്ഷം രൂപ ദിലീപിന് സമ്മാനിച്ചു.

Top