വിവാഹശേഷം സമന്ത അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇരുമ്പു തിരൈ. വിശാലാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് നടന്നിരുന്നു. വിജയ്, സൂര്യ തുടങ്ങിയ പ്രമുഖ നടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ സര്‍, സര്‍ എന്നുവിളിച്ച് ബഹുമാനത്തോടെയാണ് നിന്നിരുന്നത്. വിശാലിനൊപ്പം അഭിനയിക്കുമ്പോള്‍ മറിച്ചായിരുന്നു. നമ്മുടെ അതേ കാറ്റഗറില്‍പ്പെട്ടതുപോലെ തോന്നി. എന്നെക്കാള്‍ ഇളയവനെപ്പോലെയാണ് പെരുമാറ്റം. സമന്ത പറഞ്ഞു. സൂര്യ, വിജയ് നടന്മാരേക്കാള്‍ എത്രത്തോളം മികച്ചതാണ് വിശാല്‍ എന്ന ചോദ്യത്തിന് സമന്ത ചിരിച്ചു. നിങ്ങള്‍ ചൂടായ തലക്കെട്ടിന് നടക്കുകയാണെങ്കില്‍ നമുക്ക് പിന്നീട് വേറൊരു മീറ്റിങ് വെച്ച് സംസാരിക്കാം. ഈ ചോദ്യത്തിന് ഞാന്‍ പറയുന്ന മറുപടി നോ കമന്റ്‌സ് എന്നായിരിക്കുന്നു. സമന്ത ചിരിച്ചുകൊണ്ട് പറഞ്ഞു. സമന്തയുടെ മറുപടി കേട്ട് വിശാലും ചിരിച്ചു. വിവാഹശേഷം പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. കല്ല്യാണം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ ഞാന്‍ ഷൂട്ടിങിനെത്തി. എല്ലാവരും എന്നോട് പഴയപോലെ തന്നെയാണ് പെരുമാറിയത്. സമന്ത പറഞ്ഞു.
https://youtu.be/sJJWAjFY9cM