ശീതീകരിച്ച് കാൽ നൂറ്റാണ്ട് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞുപിറന്നു. അമേരിക്കയിലെ കിഴക്കന്‍ ടെന്നസിലെ ഇരുപത്തഞ്ചുകാരിയായ ടിന ഗിബ്സണ്‍ ആണ് ഇരുപത്തിനാല് വര്‍ഷം സൂക്ഷിച്ചുവച്ച ഭ്രൂണം സ്വീകരിച്ച് പ്രസവിച്ചത്. ഇരുപത് വര്‍ഷം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുട്ടിപിറന്നതാണ് മുമ്ബുള്ള റെക്കോര്‍ഡ്.ഏഴുവര്‍ഷം മുമ്ബാണ് ടിന വിവാഹിതയായിത്. ഭര്‍ത്താവ് ഗിബ്സണ് പ്രത്യേകരോഗാവസ്ഥയെ തുടര്‍ന്ന് കുട്ടികള്‍ ഉണ്ടാകാത്ത സാഹചര്യമുണ്ടായി. കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ദേശീയ ഭ്രൂണദാന കേന്ദ്രത്തിന്റെ പദ്ധതിയെ കുറിച്ച് അറിഞ്ഞത്. 1992 ഒക്ടോബര്‍ 14നാണ് ഭ്രൂണം ശീതീകരിണിയില്‍ വച്ചതെന്നാണ് രേഖ. അന്നേദിവസം ടിനയ്ക്ക് 17 മാസം മാത്രമായിരുന്നു പ്രായം. 2017 നവംബര്‍ 25ന് ടിന പെണ്‍കുഞ്ഞിന് ജന്മംനല്‍കി. കുഞ്ഞിന് എമ്മ റെന്‍ ഗിബ്സണ്‍ എന്ന് പേരിട്ടു.