കരാര്‍ തെറ്റിച്ചു: സാംസങ് റഷ്യന്‍ ബ്രാന്‍ഡ് അംബാസഡര്‍ക്ക് 12കോടി പിഴ

റഷ്യ: റഷ്യയില്‍ സാംസങ്ങിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍ തെറ്റിച്ചതിന്റെ ഫലമായി നല്‍കേണ്ട തുക 12 കോടി രൂപയാണ്. ടിവിഷോയില്‍ സാംസങ് ഫോണ്‍ ഉപയോഗിക്കാതെ ഐഫോണ്‍ എക്‌സ് ഉപയോഗിച്ചതിനാണ് സാംസങ് ബ്രാന്‍ഡ് അംബാസിഡറായ ക്‌സീന സോബ്ചാകിയോട് 12 കോടി പിഴ നല്‍കാന്‍ സാംസങ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ടിവി ചര്‍ച്ചയ്‌ക്കെത്തിയ ക്‌സീന സോബ്ചാകി ഐഫോണ്‍ എക്‌സ് ഉപയോഗിച്ചു. പേപ്പര്‍ വെച്ച് മറച്ച് ഹാന്റ്‌സെറ്റ് ഉപയോഗിക്കുന്ന ക്‌സീനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പൊതു പരിപാടികളിലും ടിവി ഷോകളിലും ഗ്യാലക്‌സ് നോട്ട് 9 ഉപയോഗിക്കുക എന്ന കരാര്‍സാംസ്ങ്ങുമായി ഉണ്ടായിരുന്നു. എന്നാല്‍ ക്‌സീന അത് ലംഘിച്ചതോടെയാണ് നിയമ നടപടിക്ക് സാംസങ് തയ്യാറെടുത്തത്. 1.6 മില്യണ്‍ ഡോളര്‍ (12 കോടി രൂപ)യാണ് ക്‌സിനയോട് കമ്പനി പിഴയായി അടയ്ക്കാന്‍ ആവശ്യപ്പെട്ടത്.

https://youtu.be/ea5BO6qJOfg

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top