സാന്‍റാ ക്ലോസ് ജീവിച്ചിരുന്നു; സമൂഹത്തെ അതിശയിപ്പിക്കുന്ന തെളിവുമായി പുരാവസ്തു ഗവേഷകര്‍

സാന്‍റാ അപ്പൂപ്പനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുസംഘം പുരാവസ്തു ഗവേഷകര്‍. സാന്റ ഒരു കെട്ടുകഥമാത്രമാണെന്ന് വിശ്വസിക്കുന്നവരെ പുതിയ തെളിവുകള്‍ അത്ഭുതപ്പെടുത്തും. തുര്‍ക്കിയിലെ ഒരു പള്ളിയില്‍ നിന്നും സാന്റായുടെ ശവകുടീരം കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. ദെമരെ ജില്ലയിലെ സെയ്ന്റ് നിക്കോളസ് പള്ളിയില്‍ നിന്നുമാണ് ഇത് കണ്ടെടുത്തത്. സെയ്ന്റ് നിക്കോളസ് ആണ് സാന്റ ആയി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. കണ്ടെത്തിയ ശവകുടിരം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഗവകുടീരത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. എന്നാല്‍ മൊസെക്ക് തറ പൊളിക്കുക ദുഷ്‌കരമായിരിക്കുമെന്ന് പറഞ്ഞു. ഇറ്റലിയിലെവിടെയോ ആണ് സെയ്ന്റ് നിക്കോളാസിന്റെ ശവകുടീരമെന്നാണ് ഇതുവരെ കരുതിയിരുന്നത്. 1942 മുതല്‍ 1966വരെയുള്ള കാലഘട്ടത്തിലെ ചില രേഖകള്‍ ഗവേഷകര്‍ പരിശോധിച്ചിരുന്നു. ഒരിക്കല്‍ തകര്‍ന്നുപോയ പള്ളി പിന്നീട് വീണ്ടും പണിതുയര്‍ത്തുകയായിരുന്നെന്ന് രേഖകളിലുണ്ട്. പള്ളി വീണ്ടും പണിയുമ്പോള്‍ സ്ഥലത്തുനിന്നും എല്ലുകള്‍ കണ്ടെടുത്തിരുന്നു. ഇത് ഒരു പുരോഹിതന്റെതാണെന്നായിരുന്നു കരുതിയിരുന്നത്. കണ്ടെടുത്തവയില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് ഗവേഷകരുടെ തീരുമാനം. ഇതിനുശേഷം മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.

Top