ലോക പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ഷേക്കിനാ മിനിസ്റ്റിറിയുടെ സ്ഥാപകനുമായ ബ്രദര്‍ സന്തോഷ് കരുമത്രയുടെയും വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍ ഒഎസ്ബിയുടെയും നേതൃത്വത്തിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനം കൗണ്ടി ക്ലെയറിലെ എന്നിസിലുള്ള സെന്റ് ഫ്‌ളാനന്‍സ് കോളേജ്ജില്‍ വച്ച് ഈ വരുന്ന ഹാലോവീന്‍ ഹോളിഡേയ്‌സിന്റെ സമയത്ത് നവബംര്‍ 2,3,4 തിയതികളില്‍ ബുധന്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ മൂന്ന് ദിവസത്തെ റസിഡന്‍ഷ്യല്‍ ധ്യാനം വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ നേതൃത്വത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം നിങ്ങളെ സ്‌നേഹപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.
എല്ലാ ചൊവ്വാഴ്ച്ചയും ഇന്റ്യന്‍ സമയം വൈകുന്നേരം 7.30ന് ശാലോം ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യുന്ന മഹത്വത്തിന്‍ സാന്നിധ്യം അതുപോലെതന്നെ ഗുഡ്‌നെസ് ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പെന്തക്കോസ്ത എന്ന വചനപ്രഘോഷണ പരമ്പരയിലൂടെയും ബ്രദര്‍ സന്തോഷ് കരുമത്ര നിങ്ങള്‍ക്കേവര്‍ക്കും സുപരിചിതനാണ് അമേരിക്കയിലും യൂകെയിലും നിരവദി ധ്യാനങ്ങള്‍ നടത്തിയിട്ടുള്ള ബ്രദര്‍ സന്തോഷ് കരുമത്ര ആദ്യമായിട്ടാണ് അയര്‍ലണ്ടില്‍ ധ്യാനിപ്പിക്കാന്‍ എത്തുന്നത് .
150 പേര്‍ക്കുളള ധ്യാനമാണ് വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ നേതൃത്വത്തില്‍ ഒരിക്കിയിരിക്കുന്നത്. ഈ ധ്യാനത്തിന്റെ വിജയത്തിനായ് നിങ്ങളുടേവരുടേയും പ്രത്യേക പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്‍ [email protected] എന്ന എൈഡിയിലേക്ക് ഇമെയില്‍ ചെയ്യുക.