വീണ്ടും സരിതയുടെ വീഡിയോ..!! വൈറലാക്കി സോഷ്യല്‍ മീഡിയ

സരിത പഴയ സരിതയല്ല, മുഖ്യമന്ത്രിയ്‌ക്കെതിരെ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി നിറഞ്ഞാടുകയാണ് സരിത. ഇതിനിടെയാണ് സരിതയുടെ പുതിയ വിവാദ വീദിയോ പുറത്തിറങ്ങിയിരിക്കുന്നത്. പഴയ വീഡിയോ അല്ല, പുതിയ സിനിമയിലെ ഗാനമാണ് ചര്‍ച്ചയായിരിക്കുന്നത്. സരിത എസ് നായര്‍ അഭിനയിച്ച ചിത്രമായ വയ്യാവേലിയിലെ ആദ്യ ഗാനമാണ് വൈറലാകുന്നത്. വയ്യാവേലി എന്നു തുടങ്ങുന്ന ഗാനമാണ് ഇന്നലെ യുട്യൂബില്‍ റിലീസ് ചെയ്തത്. വി.വി സന്തോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാഫ് ആന്റ് എന്‍ജോയ് ലാഫ് ആന്റ് എന്‍ജോയ് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

കൗബോയ് തൊപ്പിയും ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് മോഡേണ്‍ വേഷത്തിലാണ് സരിത ഗാനത്തില്‍ ഡാന്‍സ് ചെയ്യുന്നത്. ഒപ്പം ന്യൂജനറേഷന്‍ ഫ്രീക്ക് പിള്ളേരുമുണ്ട്. ഗാനത്തിന്റെ പകുതിയോടെ തന്റെ സ്ഥിരം വേഷമായ സാരിയിലും സരിത പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും സരിതയുടെ അഭിനയത്തെ സന്തോഷ് പണ്ഡിറ്റിനോട് താരതമ്യപ്പെടുത്തിയാണ് ട്രോളുകാര്‍ പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത്. സരിതയേക്കാള്‍ ഭേദം സന്തോഷ് പണ്ഡിറ്റാണെന്നാണ് ഒരു കമന്റ്. ഗാനത്തിന് ലഭിച്ച സ്വീകരണം ചിത്രത്തിന് ലഭിക്കുമോ എന്ന് കണ്ടറിയണം. നേരത്ത ചില ഷോര്‍ട്ട് ഫിലിമുകളിലും സരിത എസ്. നായര്‍ അഭിനയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top