റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് സഹായവുമായി സൗദി

അഭയാർഥികളായി വിവി ധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് അഭയം നൽകുമെന്ന് സൗദി അറേബ്യ. 10 ലക്ഷം അഭയാർഥികൾക്കാണ് സൗദി അഭയം നൽകുക. ഇതിനായി അഭയാർഥികൾക്ക് താമസാനുമതി രേഖയായ ഇഖാമ നൽകാൻ തയ്യാറാണെന്ന് സൗദി അറിയിച്ചിട്ടുണ്ട്.നിലവിൽ 1.7 ലക്ഷം മ്യാൻമാർ ജനങ്ങൾക്ക് സൗദി റെസിഡന്റ് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. മ്യാൻമാറിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്ലീം അഭയാർഥികൾക്ക് സൗദി ആനുകൂല്യങ്ങൾ നൽകും. സർക്കാർ ആശുപത്രിയിൽ ചികിത്സ, വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം, ജോലി ചെയ്യുന്നതിന് വർക്ക് പെർമ്മിറ്റ് എന്നിവ നൽകും. മ്യാൻമാറിൽ നിന്ന് എത്തിയ റോഹിങ്ക്യൻ ജനങ്ങളെ അഭയാർഥികളായല്ല പരിഗണിക്കുന്നതെന്നും ജോലി ചെയ്യാനും മാന്യമായി ജീവിക്കാനുള്ള അവസരമാണ് നൽകുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് സൗദി അഞ്ച് കോടി ഡോളർ സഹായം നൽകിയിരുന്നു. മറ്റു രാജ്യങ്ങൾ റോഹിങ്ക്യൻ ജനങ്ങളെ അഭയാർഥികളായി പരിഗണിക്കുമ്പോൾ സൗദി മുഴുവൻ മുഴുവൻ അവകശങ്ങൾ നൽകി ആദരിക്കുകയാണ് ചെയ്യുന്നത്.1.25 ലക്ഷം മ്യാൻമാർ വിദ്യാർഥികൾക്ക് സൗദി വിദ്യാഭ്യാസം നൽകുന്നുണ്ട് കൂടാതെ 1950 ൽ മ്യാൻമാറിൽ നിന്ന് സൗദിയിലേക്ക് കുടിയേറിയവരിലേറെ പേർക്കു സൗദി പൗരത്വം നൽകിയിട്ടുണ്ട്. 50000 റോഹിങ്ക്യൻ പൗരത്വംനേടിയവർ ഇപ്പോഴും സൗദിയിൽ കഴിയുന്നുണ്ട്. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാൻമാറിൽ സൈന്യവും റോഹിങ്ക്യൻ മുസ്ലീങ്ങളും തമ്മിൽ സംഘർഷം രൂക്ഷമാകുകയാണ്. സൈന്യം ഇവർക്കെതിരെ ക്രൂരമായ പീഡനങ്ങൾ അഴിച്ചു വിടുകയായിരുന്നു. സൈന്യവും റോഹിങ്ക്യൻ മുസ്ലീം ജനതയും തമ്മിലുള്ള സംഘർഷത്തിൽ 10000ത്തോളം പേർ ഇതിനോടകം തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വാർത്ത ഏജൻസി എഎഫ്പി അറിയിച്ചിട്ടുണ്ട്. മ്യാൻമാറിലെ സംഘർഷാവസ്ഥയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തയാണ് മ്യാൻമാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചി പറഞ്ഞു. സർക്കാർ ജനങ്ങളെ സംരക്ഷിക്കാനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും സ്യൂചി പറഞ്ഞു. എന്നാൽ റാഖിനിൽ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പാലയനത്തെ കുറിച്ച് ഇവർ പ്രതികരിച്ചിട്ടില്ല. മ്യാൻമാറിൽ ഈ അവസ്ഥ തുടരുകയാണെങ്കിൽ പരിണത ഫലം മനുഷ്യ മഹാദുരന്തമായിരിക്കുമെന്ന് യുഎൻ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് പറഞ്ഞു.

Top