സ്വന്തം ലേഖകൻ
ജിദ്ദ: ദക്ഷിണ പൂർവ ഏഷ്യയുടെ സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന യുദ്ധത്തിനൊരുങ്ങി സൗദിയും, ഇറാനും ലബനനും അതിർത്തി സജ്ജമാക്കിക്കഴിഞ്ഞു. യുദ്ധത്തിനൊരുങ്ങുന്ന സൗദിക്കു പിൻതുണ നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും രംഗത്ത് എത്തിയതോടെ പ്രദേശമാകെ സംഘർഷ സമാനമായിട്ടുണ്ട് സ്ഥിതി. അതിർത്തിയിൽ തങ്ങളുടെ യുദ്ധവിമാനങ്ങൾ നിരത്തി ഏതു നിമിഷവും ആക്രമണത്തിനു സന്നദ്ധമാണെന്ന നിലപാട് സൗദി എടുത്തു കഴിഞ്ഞിട്ടുണ്ട്.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് ആരെന്നതിനെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരം ഏറ്റുമുട്ടലിനു ഒരുങ്ങുന്നത്. ഉറാനും സൗദി അറേബ്യയും നേരത്തെ മുതൽ തന്നെ പരസ്യമായി ശത്രുതയിലാണ്. സിറിയയിലും, യമനിലും നടക്കുന്ന ഐ.എസ് വിരുദ്ധ പോരാട്ടങ്ങളിൽ ഇരുരാജ്യങ്ങളും രണ്ടു പക്ഷം ചേർന്നു കഴിഞ്ഞിട്ടുണ്ട്. ഗൾഫ് മേഖലയിൽ ഇറാനുമായി സഖ്യം പുലർത്തുന്നു എന്നും തീവ്രവാദികൾക്ക് പിൻതുണ നൽകുന്നു എന്നും ആരോപിച്ചാണ് ഖത്തറിനെതിരെ ഉപരോധം അടക്കമുള്ള നടപടികളിലേയ്ക്കു സൗദി നേരത്തെ പോയിരുന്നത്.
ഇറാന്റെ പിൻതുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള തീവ്രവാദികളെ നേരിടുന്നതിനായി സൗദി തങ്ങളുടെ അതിർത്തിയിൽ എഫ് 15 യുദ്ധവിമാനങ്ങൾ നിരത്തിക്കഴിഞ്ഞു. ഇറാനുമായി നേരിട്ടുള്ള യുദ്ധം ഒഴിവാക്കി ലബനനെ ആക്രമിക്കുന്നതിനാണ് ഇപ്പോൾ സൗദി തയ്യാറെടുക്കുന്നത്. ഇത്തരം ഒരു ആക്രമണത്തിനു ഭീകര വിരുദ്ധ പരിവേഷം നൽകിയാൽ അമേരിക്കയുടെ പിൻതുണ ലഭിക്കുമെന്നും കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്.
ഗൾഫ് മേഖലയിലെ ഏറ്റവും വലുതും ഓരോ മാസവും മാറ്റം വരുത്തുന്നതുമാണ് ഇറാന്റെ സൈനിക ശക്തി. റവല്യൂഷനറി ഗാർഡ് എന്ന പേരിൽ അറിയപ്പെടുന്ന സൈനിക ശക്തിയുടെ ഏറ്റവും വലിയ തന്ത്രങ്ങൾ രഹസ്യ ആയുധങ്ങൾ തന്നെയാണ്. 16 ലക്ഷത്തോളം കിലോമീറ്റർ പടർന്നു കിടക്കുന്ന ഇറാനിൽ 78 ലക്ഷമാണ് ജനസഖ്യ. 21 ലക്ഷം കിലോമീറ്ററിൽ പടർന്നു കിടക്കുന്ന സൗദിയിൽ 30 ലക്ഷം മാത്രമാണ് ജനസംഖ്യയുള്ളത്. ഇറാനു 55 ലക്ഷം സജീവ സൈനികരുള്ളപ്പോൾ, സൗദിക്ക് ഇത് രണ്ടരലക്ഷത്തിൽ താഴെ മാത്രമാണ്. 1.80 ലക്ഷം സൈനികരെ കരുതൽ ശേഖരമായി ഇറാൻ വിന്യസിച്ചിരിക്കുമ്പോൾ, 3.25 ലക്ഷം പേർ മാത്രമാണ് യുദ്ധത്തിനു സന്നദ്ധരായ രണ്ടാം നിരയായി സൗദിയിലുള്ളത്.
വിമാനങ്ങളുടെ കാര്യത്തിൽ സൗദി പിന്നിൽ തന്നെയാണ്. 862 വിമാനങ്ങൾ സൗദിക്കുള്ളപ്പോൾ 883 വിമാനങ്ങളാണ് ഇറാനുള്ളത്. 151 യുദ്ധവിമാനങ്ങളും, മറ്റാവശ്യങ്ങൾക്കുള്ള 88 യുദ്ധവിമാനങ്ങളും, 49 വ്യോമാക്രമണ വിമാനങ്ങളും, 324 ഹെലികോപ്റ്ററുകളും ഇറാന്റെ ശേഖരത്തിലുണ്ട്. 344 ഹെലികോപ്റ്റർ ശേഖരത്തിലുള്ള സൗദിയിൽ 148 വ്യോമാക്രമണ വിമാനങ്ങളും, 54 വിവിധോദ്യേശ വിമാനങ്ങലും, 86 യുദ്ധവിമാനങ്ങളുമുണ്ട്.