27 വര്‍ഷത്തിനു ശേഷം സൗദി-ഇറാഖ് അതിര്‍ത്തി തുറക്കുന്നു

ജിദ്ദ: നീണ്ട 27 വര്‍ഷത്തിനു ശേഷം ആദ്യമായി സൗദിയും ഇറാഖും അതിര്‍ത്തി പങ്കിടുന്ന അല്‍ ജദീദ അറാര്‍ ക്രോസിംഗ് വ്യാപാരത്തിനായി ഉടന്‍ തുറക്കാന്‍ തീരുമാനമായി.

ഇരുവിഭാഗവും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട് ബഗ്ദാദിലെ സൗദി പ്രതിനിധി അബ്ദുല്‍ അസീസ് അല്‍ ശമ്മാരിയും സൗദിയിലെ ഇറാഖ് അംബാസഡര്‍ റാശിദി മുഹ്മൂദ് അല്‍ അനിയും സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യ സന്ദര്‍ശിച്ചു.

അവിടത്തെ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരനെ ഓദ്യോഗിക ഓഫീസിലെത്തി കാണുകയും അതിര്‍ത്തി പാത വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അതിര്‍ത്തി ഉദ്ഘാടനച്ചടങ്ങ് വലിയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

27 വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഈ അതിര്‍ത്തി മാര്‍ഗം വഴി ഇറാഖില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി പ്രവേശനം അനുവദിച്ചുവരുന്നുണ്ട്.

അതിര്‍ത്തി വ്യാപാരത്തിനായി തുറക്കുന്ന കാര്യത്തില്‍ ഇറാഖ് വലിയ താല്‍പര്യം പ്രകടിപ്പിച്ചതായി അല്‍ ശമ്മാരി പറഞ്ഞു.

Top