സൗദി പ്രതിസന്ധി ലോക യുദ്ധത്തിലേയ്ക്ക്: ഇറാനൊപ്പം പുതിയ സഖ്യരാഷ്ട്രങ്ങളും; ലോകം വീണ്ടും യുദ്ധ ഭീതിയിൽ: പിന്നിൽ അമേരിക്ക്; ലക്ഷ്യം മുസ്ലീം രാജ്യങ്ങളെ ഇല്ലായ്മചെയ്യാൻ

ഇന്റർനാഷണൽ ഡെസക്

ഡമാസ്‌കസ്: ലോകം വീണ്ടും യുദ്ധ ഭീതിയിലേയ്‌ക്കെന്ന് റിപ്പോർട്ട്. സൗദിയിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയും, സൗദിയും ലബനനും, ഇറാനും നേർക്കുനേർ യുദ്ധ സന്നദ്ധരായി നിൽക്കുന്നതുമായ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മറ്റൊരു ലോക യുദ്ധത്തിനു കൂടി വഴിയൊരുങ്ങുന്നതായാണ് റിപ്പോർട്ട്. മുസ്ലീം രാജ്യങ്ങളെ തമ്മിലടിപ്പിച്ച് ഇല്ലായ്മചെയ്യാനുള്ള അമേരിക്കൻ തന്ത്രമാണ് ഇപ്പോഴത്തെ പശ്മിമേഷ്യൻ പ്രതിസന്ധിക്കു പിന്നിലെന്നാണ് സൂചന.
സൗദിയും അമേരിക്കയുമാണ് ഇപ്പോൾ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, ഈ സഖ്യത്തിനു തിരിച്ചടി നൽകുന്നതിനുള്ള തന്ത്രവുമായി തുർക്കി, ഇറാൻ, റഷ്യ എന്നീ സഖ്യങ്ങൾ വീണ്ടും ഒന്നിച്ചതോടെയാണ് ഇപ്പോൾ വീണ്ടും പശ്ചിമേഷ്യ യുദ്ധ ഭീതിയിലായിരിക്കുന്നത്. നേരത്തെയുണ്ടായ തർക്കങ്ങളിലൊന്നും പക്ഷം പിടിക്കാത്ത തുർക്കി ഇത്തവണ പക്ഷേ, അമേരിക്കയെ പോലും പ്രകോപിപ്പിക്കുന്ന നീക്കവുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. സിറിയ അടക്കമുള്ള രാജ്യങ്ങളിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങളാണ് കഴിഞ്ഞ ദിവസം യോഗത്തിൽ അജണ്ടയായതെങ്കിലും, മറ്റുള്ള ഭീഷണികളെല്ലാം നേരിടാൻ തങ്ങൾ ശക്തമാണെന്നു ഒരിക്കൽ കൂടി ഇവർ ഭീഷണി മുഴക്കുകയാണ്.
ഇതിനിടെ മറ്റൊരു സഖ്യ നീക്കവും യോഗവും മറ്റൊരിടത്തു നടക്കുന്നുണ്ട്. തുർക്കിയിലെ തെക്കൻ നഗരമായ അന്റല്യായിലായിരുന്നു കഴിഞ്ഞ ദിവസത്തെ യോഗം. തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് ജാവുസ്ലോഗു, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്, ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പുതിയ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായിരിക്കുന്നത്. അടുത്ത യോഗം റഷ്യൻ കരിങ്കടൽ തീരത്താവും ചേരുക. അതുകൊണ്ടു തന്നെ അമേരിക്കയെയും, സൗദിയെയും മാറ്റി നിർത്തി സിറിയയിൽ സമാധാനത്തിനു വേണ്ട നടപടി സ്വീകരിക്കാനാണ് നീക്കം. ഇത് മേഖലയെ കൂടുതൽ കലുഷിതമാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top